മൊബൈല്‍ ഫോണിന് വേണ്ടി സഹോദരനുമായി വഴക്ക്, പിന്നാലെ മുറിയില്‍ കയറി വാതിലടച്ചു, എട്ടാംക്ലാസ്സുകാരി ജീവനൊടുക്കിയ നിലയില്‍

തിരുവനന്തപുരം: മൊബൈല്‍ ഫോണിന് വേണ്ടി സഹോദരനുമായി വഴക്കുണ്ടാക്കിയതിന് പിന്നാലെ ജീവനൊടുക്കി പന്ത്രണ്ടുവയസ്സുകാരി. തിരുവനന്തപുരം ജില്ലയിലെ പാലോട് ആണ് സംഭവം.

പാലോട് താന്നിമൂട് സ്വദേശിയായ അശ്വതിയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.

also read: കോഴിക്കോട്ടെ ഫ്‌ളാറ്റിൽ പിറന്നാൾ ആഘോഷത്തിന് എത്തി; വനിതാ ഡോക്ടർ പന്ത്രണ്ടാം നിലയിൽ നിന്നും വീണുമരിച്ച നിലയിൽ

സഹോദരനോട് മൊബൈല്‍ ഫോണിനുവേണ്ടി വഴക്കിട്ട അശ്വതി മുറിയില്‍ കയറി വാതിലടയ്ക്കുകയായിരുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും വാതില്‍ തുറക്കാതെ വന്നതോടെ വീട്ടുകാര്‍ വാതില്‍ തുറന്ന് അകത്തുകയറിയപ്പോഴാണ് നടുക്കുന്ന കാഴ്ച കണ്ടത്.

also read: ജോലിക്കിടെ മണ്ണിടിഞ്ഞ് ദേഹത്ത്, ഒരാള്‍ മരിച്ചു, നടുക്കുന്ന സംഭവം തിരുവനന്തപുരത്ത്

മുറിയിലെ ജനല്‍ കമ്പിയില്‍ പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയിലാണ് കമ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നന്ദിയോട് ബിആര്‍എംഎച്ച്എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അശ്വതി.

Exit mobile version