കോഴിക്കോട്: മേയർ ഭവന് സമീപത്തെ ഫ്ളാറ്റിലെ പന്ത്രണ്ടാം നിലയിൽ നിന്ന് വനിതാ ഡോക്ടർ വീണു മരിച്ച നിലയിൽ. ഇതേ നിലയിലെ അപ്പാർട്ട്മെന്റിൽ ഒരു പിറന്നാൾ ആഘോഷത്തിന് എത്തിയ ഡോക്ടറായ സദാ റഹ്മത്ത് ആണ് താഴെ വീണു മരിച്ചത്.
ലിയോ പാരഡൈസ് അപാർട്മെന്റിലാണ് പുലർച്ചെ നാല് മണിയോടെ സംഭവമുണ്ടായത്. പന്ത്രണ്ടാം നിലയിലെ ഫ്ളാറ്റിൽ കഴിഞ്ഞ ദിവസം പിറന്നാളാഘോഷം നടന്നിരുന്നു. ഈ പിറന്നാൾ ആഘോഷത്തിന് ക്ഷണിക്കപ്പെട്ടാണ് ഡോക്ടറുമെത്തിയത്.
പുലർച്ചവരെ ഫ്ളാറ്റിൽ ആഘോഷങ്ങളും മറ്റും നടന്നിരുന്നുവെന്നാണ് വിവരം. നാലു മണിക്ക് വലിയൊരു ശബ്ദം കേട്ട് ഫ്ളാറ്റിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ജീവനക്കാർ ഓടിയെത്തിയപ്പോഴാണ് താഴെ വീണു കിടക്കുന്ന നിലയിൽ സദയെ കണ്ടെത്തിയത്.
also read- നിയന്ത്രണം വിട്ട ബുള്ളറ്റ് മറിഞ്ഞ് അപകടം, 20കാരിക്ക് ദാരുണാന്ത്യം, സുഹൃത്ത് ആശുപത്രിയില്‍
സദയെ ഉടൻ തന്നെ ജീവനക്കാർ വാഹനത്തിൽ കയറ്റി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നീട് അസോസിയേഷൻ ഭാരവാഹികൾ എത്തി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. വെള്ളയിൽ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ ആരംഭിച്ചു. സംഭവത്തിന്റെ വിശദാംശങ്ങൾ അന്വേഷിച്ചുവരികയാണെന്നും സദാ റഹ്മത്തിന്റേത് ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനമെന്നുമാണ് പോലീസ് പറയുന്നത്.
Discussion about this post