ജോലിക്കിടെ മണ്ണിടിഞ്ഞ് ദേഹത്ത്, ഒരാള്‍ മരിച്ചു, നടുക്കുന്ന സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: മണ്ണെടുക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് മരിച്ചു. തിരുവനന്തപുരം ജില്ലയിലെ പൂങ്കുളത്താണ് നടുക്കുന്ന സംഭവം. പൂങ്കുളം സ്വദേശി ജയനാണ് മരിച്ചത്. അഗ്‌നിരക്ഷാസേനയെത്തി രക്ഷാപ്രവര്ത്തനം നടത്തിയെങ്കിലും ജയനെ രക്ഷപ്പെടുത്താനായില്ല.

വ്യാഴാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് സംഭവം.മൂന്ന് ദിവസമായി മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതിനു വേണ്ടി ഇവിടെ മണ്ണിടിക്കുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് മണ്ണിടിഞ്ഞ് അപകടമുണ്ടാകുന്നത്.

also read: ഗെയ്‌സര്‍ ഗ്യാസ് ചോര്‍ന്നു, ഹോളി ആഘോഷം കഴിഞ്ഞെത്തിയ നവദമ്പതികള്‍ ശ്വാസം മുട്ടി മരിച്ച നിലയില്‍, നടുക്കം

സംഭവസമയത്ത് ജയനോടൊപ്പം മറ്റൊരു വ്യക്തി കൂടിയുണ്ടായിരുന്നു. ഇയാളുടെ ദേഹത്തും മണ്ണ് ഇടിഞ്ഞു വീണിരുന്നു. ഇയാളെ ഉടന്‍ തന്നെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

also read: രണ്ടാം വിവാഹത്തിന് പിന്നാലെ ഭീഷണി: നടന്‍ അഡ്വ. ഷുക്കൂറിന്റെ വീടിന് പോലീസ് സംരക്ഷണം

വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് അഗ്‌നിരക്ഷാസേനയെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജയനെ രക്ഷപ്പെടുത്താനായില്ല.

Exit mobile version