വൈത്തിരി : വാഹനാപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. വയനാട് ചുരത്തില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ അരക്കോട് കീഴുപറമ്പ് ചീടികുഴി ഗ്രീഷ്മയാണ് മരിച്ചത്.
ഇരുപത് വയസ്സായിരുന്നു. നിയന്ത്രണം വിട്ട ബുള്ളറ്റ് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ആറാം വളവിനും അഞ്ചാം വളവിനും ഇടയില്‍ വെച്ചായിരുന്നു അപകടം.
ഗ്രീഷ്മയക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് അപകടത്തില്‍ ഗുരുതരമായി പരിക്ക് പറ്റി.ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം മൂന്നരയോടെയായിരുന്നു അപകടം.
also read: രണ്ടാം വിവാഹത്തിന് പിന്നാലെ ഭീഷണി: നടന് അഡ്വ. ഷുക്കൂറിന്റെ വീടിന് പോലീസ് സംരക്ഷണം
ഗുരുതരമായി പരക്കേറ്റ ഗ്രീഷ്മയെ ആദ്യം കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Discussion about this post