ലളിതമായ ചടങ്ങില്‍ ആലപ്പുഴയില്‍ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹം. ആലപ്പുഴ സ്വദേശിനി ഋതികയും കോമല്ലൂര് സ്വദേശി യാബിനുമാണ് വിവാഹിതരായത്. ആറ് വര്‍ഷത്തെ പ്രണയമാണ് ഇപ്പോള്‍ സഫലമായത്.
ആണിനും പെണ്ണിനും മാത്രമല്ല സമൂഹത്തില്‍ ട്രാന്‍സ്ജന്‍ഡറുകള്‍ക്കും ജീവിതമുണ്ടെന്നും ഒരു കുടുംബം പടുത്തുയര്‍ത്താന്‍ അവകാശമുണ്ടെന്നും തെളിയിക്കുകയാണ് യാബിനും ഋതികയും. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ലളിതമായ ചടങ്ങില്‍ ചുനക്കര മഹാദേവര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം.
അഭിജിത്ത് തന്റെ പതിനഞ്ചാം വയസിലായിരുന്നു യാബിന്റെ കൈപിടിച്ച് വീടുവിട്ടിറങ്ങിയത്. ഒന്നിച്ചുള്ള യാത്രക്കിടയില്‍ അഭിജിത്ത് യാബിന്റെ സ്വന്തം ഋതികയായി മാറി. ഇന്ന് അവള്‍ യാബിന്റെ ഭാര്യയും. ഇവരുടെ വിവാഹത്തിന് ഇരുകുടുംബങ്ങളുടെയും അനുഗ്രഹങ്ങള്‍ ഒപ്പമുണ്ടായിരുന്നു.
എന്നാല്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ അവര്‍ക്ക് എത്താന്‍ കഴിഞ്ഞില്ല. ഇതിന്റെ വിഷമം ഇരുവരും പങ്കുവച്ചു. സോഷ്യല്‍മീഡിയയിലൂടെയും മറ്റും നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നത്.