സ്ഥലം മാറ്റത്തിൽ അതൃപ്തി; യാത്ര അയപ്പിന് എത്താതെ കളക്ടർ രേണുരാജ്; സ്ഥാനമാറ്റത്തിനും എത്തിയില്ല

കൊച്ചി: ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥാലമാറ്റത്തിന് പിന്നാലെ എറണാകുളം ജില്ലയുടെ കളക്ടറായി ചുമതലയേറ്റ് എൻഎസ്‌കെ ഉമേഷ്. അതേസമയം, തൽസ്ഥാനത്തുനിന്നും മാറി വയനാട് കളക്ടറായി പോകുന്ന രേണുരാജ് ഐഎഎസ് ചുമതല കൈമാറുന്ന ചടങ്ങിന് എത്തിയില്ല.

രേണുരാജ് പുതിയ കലക്ടർക്ക് ചുമതല കൈമാറുന്ന ചടങ്ങും യാത്രയയപ്പ് ചടങ്ങും ബഹിഷ്‌കരിച്ചു. പുതിയതായാ ചുമതലയേൽക്കുന്ന എൻഎസ്‌കെ ഉമേഷിന് ചുമതല കൈമാറാൻ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അവസാന നിമിഷം പിന്മാറി. എത്താൻ സാധിക്കില്ലെന്ന് രേണുരാജ് ജീവനക്കാരെ രാവിലെ അറിയിക്കുകയായിരുന്നു.

അതേസമയം, ബ്രഹ്‌മപുരത്തെ മാലിന്യപ്ലാന്റിലെ തീ അണയ്ക്കുന്നതിനായി രേണു രാജ് മികച്ച ആക്ഷൻ പ്ലാൻ ഉണ്ടാക്കിയതായി പുതിയ കളക്ടർ അറിയിച്ചു. ആക്ഷൻ പ്ലാൻ നടപ്പാക്കും. ജനം സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മാലിന്യ നിർമാർജനത്തിന് ഹ്രസ്വ, ദീർഘകാല പദ്ധതികൾ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ- എല്ലാവരും വഞ്ചിച്ചു, എഴുത്തും വായനയും അറിയാത്ത എന്നെ ചതിച്ചു, ‘കച്ചാ ബദം’ പാട്ട് പാടി ഹിറ്റായ ഭൂപന്‍ ഭട്യാകര്‍ പറയുന്നു

നേരത്തെ, സ്ഥലം മാറ്റത്തിന് പിന്നാലെ ഫേസ്ബുക്കിൽ പോസ്റ്റുമായി എറണാകുളം കളക്ടറുടെ പേജിലൂടെ രേണുരാജ് രംഗത്തെത്തിയിരുന്നു. നീ പെണ്ണാണ് എന്ന് കേൾക്കുന്നത് അഭിമാനമാണ്. നീ വെറും പെണ്ണാണ് എന്ന് പറയുന്നിടത്താണ് പ്രതിഷേധം- എന്നാണ് രേണുരാജ് ഫേസ്ബുക്കിൽ കുറിച്ചത്. ബുധനാഴ്ചയാണ് രേണുരാജിനെ എറണാകുളം കലക്ടർ സ്ഥാനത്തുനിന്ന് മാറ്റി വയനാട്ടിൽ നിയമിച്ച് ഉത്തരവിറങ്ങിയത്. ഐഎഎസ് തലപ്പത്ത് അഴിച്ചു പണിയുടെ ഭാഗമായിരുന്നു സ്ഥലം മാറ്റം.

Exit mobile version