മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സലിം കുമാർ. സീരിയസ് വേഷങ്ങളിലും കോമഡി വേഷങ്ങളിലും ഒരു പോലെ അമ്പരപ്പിക്കാൻ കഴിവുള്ള സലിം കുമാർ ഒരിടവേളയ്ക്ക് ശേഷം കോമഡി വേഷങ്ങളിൽ സജീവമാവുകയാണ്.
താരം അന്താരാഷ്ട്ര വനിതാ ദിനത്തിൽ രണ്ട് വനിതകളെ കുറിച്ച് ഫേസ്ബുക്കിൽ കുറിച്ചതാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധേയമാകുന്നത്. സലിം കുമാറിന്റെ ജീവിതത്തിൽ തന്നെ സ്വാധീനിച്ച രണ്ട് വനിതകളെ കുറിച്ചാണ് ഈ കുറിപ്പ്.
ജീവിതത്തിൽ ഞാൻ എന്റെ സങ്കടങ്ങൾ പറഞ്ഞു കരഞ്ഞിട്ടുള്ളത് രണ്ടു സ്ത്രീകളുടെ മുന്നിൽ മാത്രമാണ്.അതിലൊന്ന് എനിക്കായ് ജീവിച്ചു മരിച്ചു പോയ എന്റെ അമ്മയാണ് മറ്റൊന്ന് എനിക്കായ് മരിച്ചു ജീവിക്കുന്ന എന്റെ ഭാര്യയാണെന്നാണ് സലിം കുമാർ പറയുന്നത്.
ALSO READ- യുവാവിനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു; കേസിലെ ഇരയായ പതിനാറുകാരി തൂങ്ങിമരിച്ചനിലയിൽ
സലിം കുമാറിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം:
ജീവിതത്തിൽ ഞാൻ എന്റെ സങ്കടങ്ങൾ പറഞ്ഞു കരഞ്ഞിട്ടുള്ളത് രണ്ടു സ്ത്രീകളുടെ മുന്നിൽ മാത്രമാണ്.അതിലൊന്ന് എനിക്കായ് ജീവിച്ചു മരിച്ചു പോയ എന്റെ അമ്മയാണ് മറ്റൊന്ന് എനിക്കായ് മരിച്ചു ജീവിക്കുന്ന എന്റെ ഭാര്യയാണ്.മറ്റുള്ളവരുടെ മുൻപിൽ ഒന്ന് സങ്കടപ്പെടാൻ പോലും വിട്ടു കൊടുക്കാത്ത ഇവരാണ് എന്റെ ശക്തി
ഇന്നീ വനിതാ ദിനത്തിലോർക്കാൻ ഇവരല്ലാതെ മറ്റാര്ഈ ദിനം എന്റെ അമ്മയുടേതാണ് ??…. എന്റെ ഭാര്യയുടെയാണ് ??
Happy വിമൻസ് day
Discussion about this post