തിരുവനന്തപുരം: സെപ്തംബര്‍ 28 ന് ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാവര്ക്കും പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധി വന്നതിന് തൊട്ടുപിന്നാലെ ജന്മഭൂമി പത്രത്തില്‍ ശബരിമല സുപ്രീംകോടതിയുടെ ചരിത്രവിധി, വിധിയെ സ്വാഗതം ചെയ്യുന്നു; ആര്‍എസ്എസ് എന്നീ വാര്‍ത്തകള്‍ ഒന്നാം പേജില്‍ത്തന്നെ നല്കി.
എന്നാല്‍ അതേ ജന്മഭൂമി ഇന്നത്തെ പത്രത്തിന്റെ ഒന്നാം പേജിലെ വാര്‍ത്തയുടെ തലക്കെട്ട് ശബരിമല തകര്‍ക്കാന്‍ ഇരുളിന്റെ മറവില്‍ കൊടും ചതി എന്ന്. അന്ന് വിധി സ്വാഗതം ചെയ്യുകയും ഇന്ന് വിമര്‍ശിക്കുകയും ചെയ്ത ജന്മഭൂമിയെ കുമ്പിടിയാ കുമ്പിടി എന്നും പറഞ്ഞ് ട്രോളിയിരിക്കുകയാണ് മന്ത്രി എംഎം മണി.
Discussion about this post