പണ്ടുകാലത്ത് തെങ്ങുകള്‍ക്ക് കായ്ഫലം കൂടാന്‍ മൈക്ക് കെട്ടി ഉച്ചത്തില്‍ സംഗീതം വെച്ചിരുന്നു, സത്യമായ കാര്യമാണെന്ന് സുരേഷ് ഗോപി

suresh gopi| bignewslive

തൃശ്ശൂര്‍: പണ്ടുകാലങ്ങളില്‍ തെങ്ങുകള്‍ക്ക് കായ്ഫലം കൂടാന്‍ മൈക്ക് കെട്ടി സംഗീതം ഉച്ചത്തില്‍ വെച്ചിരുന്ന സമ്പ്രദായമുണ്ടായിരുന്നുവെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ആറ്റുകാല്‍ പൊങ്കാല വിശേഷങ്ങള്‍ പങ്കുവെക്കവെയാണ് സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്.

തെങ്ങുകളില്‍ കായ്ഫലം കൂടാന്‍ മൈക്ക് കെട്ടി ഉച്ചത്തില്‍ പാട്ടുവെക്കുന്നത് ഉത്സവങ്ങളുടെ പേരിലാണ് നടന്നിരുന്നതെന്നും മരങ്ങള്‍ക്ക് കരസ്പര്‍ശനം കൊടുത്താല്‍ പിറ്റേദിവസം അതിന്റെ പച്ചപ്പിന് കൂടുതല്‍ ഭംഗിവരുമെന്ന് ഇപ്പോഴും പറഞ്ഞുകേള്‍ക്കാറുണ്ടെന്നും സുരേഷ് ഗോപി പറയുന്നു.

also read: കുട്ടിക്കാലം മുതലേ ഭാര്യ ദേവി ഭക്ത, ഗ്രാമത്തില്‍ അമ്പലം നിര്‍മ്മിക്കണമെന്ന് അതിയായ ആഗ്രഹം, ഏഴു കോടി ചിലവിട്ട് ഒന്നരയേക്കറില്‍ അമ്പലം പണിത് നല്‍കി ഭര്‍ത്താവ്

ഇക്കാര്യം സൈക്കോളജിയല്ലെന്നും സത്യമാണ് എന്നും സുരേഷ് ഗോപി പറയുന്നു. വീട്ടില്‍ പൊങ്കാലയിടുന്നതിനെ കുറിച്ചും താരം പറഞ്ഞു. കഴിഞ്ഞ അഞ്ചാറുവര്‍ഷങ്ങളായി വീട്ടില്‍ തന്നെയാണ് പൊങ്കാലയിടുന്നതെന്നും ഇപ്പോള്‍ അത് ശീലമായി എന്നും സുരേഷ് ഗോപി പറഞ്ഞു.

also read: സുഹൃത്തിനെ കാണാനെത്തി;സ്വകാര്യ ബസ് ഡ്രൈവറെ സദാചാര ഗുണ്ടകൾ ക്രൂരമായി ആക്രമിച്ചു; പരിക്കേറ്റ് ദാരുണമരണം; ഞെട്ടിക്കുന്ന മർദ്ദന ദൃശ്യങ്ങൾ പോലീസിന്

നമ്മുടെ നൈവേദ്യം സ്വീകരിക്കാന്‍ അമ്മ ഭക്തര്‍ക്കരികിലേക്ക് വരും എന്നൊരു വിശ്വാസമുണ്ടെന്നും ആ വിശ്വാസമാണ് നമ്മുടെ ആചാരത്തിന് ബലമേകുന്നതെന്നും അങ്ങോട്ടേക്ക് പോയി തിക്കിനും തിരക്കിനും ആക്കം കൂട്ടാതെ വീടുകളില്‍ത്തന്നെ പൊങ്കാലയിടുന്ന ഒരുപാടുപേരുണ്ടെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

Exit mobile version