കൊച്ചി: കേരളമൊട്ടാകെ കൊമ്പനനാകളെ എഴുന്നള്ളിച്ച് ഉത്സവങ്ങൾ പൊടിപൊടിക്കുന്നതിനിടെ ഈ ക്ഷേത്രത്തിൽ പിടിയാനകളെ എഴുന്നള്ളിച്ച് വ്യത്യസ്തമായി ഉത്സവാഘോഷം. എറണാകുളം ചേരാനെല്ലൂർ കാർത്യായനി ഭഗവതി ക്ഷേത്രത്തിലാണ് ഏഴ് പിടിയാനകളുമായി പൂരം നടന്നത്.
ക്ഷേത്രത്തിലെ വലിയ വിളക്ക് ദിവസമാണ് പിടിയാന പൂരം നടന്നത്. വിശ്വാസപ്രകാരം കൊമ്പനാനകൾക്ക് ഈ ക്ഷേത്രത്തിൽ എഴുന്നള്ളിപ്പിന് അനുവാദമില്ല. കൂടാതെ പൂരങ്ങളുടെ പൊതുവായ പ്രത്യേകതയായ വെടിക്കെട്ടിനും ഈ ക്ഷേത്രത്തിൽ വിലക്കുണ്ട്.
പിടിയാനകൾ മാത്രം പങ്കെടുക്കുന്നുള്ളൂവെങ്കിലും വിപുലമായ ആഘോഷപരിപാടികളാണ് ക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായി നടന്നത്. പൂരം കാണാൻ നിരവധി പേരാണ് എത്തിയത്.