പാലക്കാട്: പാലക്കാട് കല്ലടിക്കോടിന് സമീപം തച്ചമ്പാറ മുള്ളത്ത്പാറയിൽ വീട്ടിൽ കയറി തോക്ക് ചൂണ്ടി വീട്ടമ്മയുടെ മാലമോഷ്ടിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. പാലക്കാട് സ്വദേശി ജാഫർ അലിയെയാണ് രാത്രി വീട്ടിലെത്തി കവർച്ച നടത്താൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ പിടികൂടിയത്.
ഇന്നലെ രാത്രി 11 മണിയോടെ വീട്ടിനുള്ളിൽ കയറിയ പ്രതി കത്തിയും എയർ ഗണ്ണും കാണിച്ച് മാല പൊട്ടിക്കാൻ ശ്രമിച്ചത്. വീട്ടമ്മ ബഹളം വെച്ചതോടെ നാട്ടുകാർ ഓടിയെത്തി മോഷ്ടാവിനെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
കല്ലടിക്കോട് പോലീസാണ് ജാഫർ അലിയെ അറസ്റ്റ് ചെയ്തത്. ഇയാൾ നേരെത്തെയും മോഷണ കേസിൽ ഇയാൾ അറസ്റ്റിലായിട്ടുണ്ട്. തോക്ക്, കത്തി, ഇരുമ്പ് വടി എന്നിവയാണ് ജാഫറലിയിൽ നിന്നും പിടികൂടിയത്.
ഇതിനിടെ പാലക്കാട് അതിർത്തിയായ പെരിന്തൽമണ്ണ നഗരത്തിലെ വിവിധ കടകളിൽ മോഷണം തുടർക്കഥയാവുന്നതും പോലീസിനും നാട്ടുകാർക്കും തലവേദനയാകുകയാണ്. മുഖം മറയ്ക്കുന്ന തൊപ്പി ധരിച്ചെത്തുന്ന മോഷ്ടാവാണ് രണ്ടര മാസത്തിനിടെ എട്ട് കടകളിൽ മോഷണം നടത്തിയത്. തുണിക്കടയിലെത്തിയ മോഷ്ടാവ് പണം കിട്ടാതായതോടെ വിലകൂടിയ ചുരിദാറുകളെടുത്ത് കടന്നുകളഞ്ഞു.
Discussion about this post