കൊച്ചി: കരൾ രോഗത്തെ തുടർന്ന് ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന നടൻ ബാലയെ ആശുപത്രിയിലെത്ത് സന്ദർശിച്ച് നടൻ ഉണ്ണി മുകുന്ദനും നിർമ്മാതാവ് എൻഎം ബാദുഷയും. ഐസിയുവിൽ കയറി ബാലയുമായി സംസാരിച്ചു ഇവർ ഡോക്ടറുടെ അടുത്തെത്തി ആരോഗ്യവിവരങ്ങൾ തിരക്കി. സ്വരാജ്, വിഷ്ണു മോഹൻ, വിപിൻ എന്നിവരും ഉണ്ണി മുകുന്ദനൊപ്പം ഉണ്ടായിരുന്നു.
ബാലയ്ക്ക് ജീവൻരക്ഷാ മരുന്നുകൾ നൽകിയിട്ടുണ്ടെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടോ എന്നറിയാൻ 24-48 മണിക്കൂറുകൾ വരെ വേണ്ടി വരുമെന്നാണ് ഡോക്ടർമാർ പറയുന്നതെന്നാണ് ബാദുഷ അറിയിച്ചിരിക്കുന്നത്.
അദ്ദേഹം അബോധാവസ്ഥയിൽ ആണ് വളരെ ഗുരുതരമായ അവസ്ഥയിലാണ് എന്ന തരത്തിലുള്ള വാർത്തകൾ ശരിയല്ലെന്നും ഐസിയുവിൽ ചികിത്സയിലാണെന്നും ബാലയെ ഞങ്ങൾ ബാലയെ കയറി കണ്ടു സംസാരിച്ചെന്നുമാണ് ബാദുഷ പ്രതികരിച്ചത്.
അദ്ദേഹം അബോധാവസ്ഥയിൽ അല്ല. ബാലയുടെ സഹോദരനും സംവിധായകനുമായ ശിവ ചെന്നൈയിൽ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ബാലയ്ക്ക് മകളെ കാണണം എന്ന് ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. മകളെ ആശുപത്രിയിൽ എത്തിക്കാനുള്ള ഏർപ്പാട് ചെയ്തിട്ടുണ്ടെന്നും ബാദുഷ പറയുന്നു.
ALSO READ- നടന്‍ ബാല അതീവ ഗുരുതരാവസ്ഥയില്‍: കരള്‍ മാറ്റിവയ്ക്കണം
അതേസമയം, സോഷ്യൽമീഡിയയിലെ ബാലയുടെ സുഹൃത്തുക്കളുടെ സന്ദേശത്തിന് അഭിരാമി സുരേഷ് മറുപടി നൽകിയിട്ടുണ്ട്. ബാല ആശുപത്രിയിലാണെന്ന വാർത്ത അറിഞ്ഞ ഉടനെ മകളുമായി അങ്ങോട്ട് പുറപ്പെട്ടിട്ടുണ്ടെന്നാണ് അഭിരാമി സുരേഷ് അറിയിച്ചിരിക്കുന്നത്.
കരൾ സംബന്ധിച്ച അസുഖത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ബാലയെ പ്രവേശിപ്പിച്ചത്. കരൾരോഗ ചികിത്സയുടെ ഭാഗമായി ഒരാഴ്ച മുമ്പും ബാല ഹോസ്പിറ്റലിൽ ചികിത്സ തേടിയിരുന്നു.