തൊടുപുഴ: ഭര്‍ത്താവിന്റെ ജീവന് തുണയായി കരള്‍ പകുത്തി നല്കി ഭാര്യ. ഇടുക്കി തൊടുപുഴയിലെ മണക്കാട് പഞ്ചായത്തംഗമായ ജീന അനില്‍ (39) ആണ് കരളിന് ഗുരുതര രോഗം ബാധിച്ചു ചികിത്സയിലായ ഭര്‍ത്താവ് മണക്കാട് ആനിക്കാട് വീട്ടില്‍ അനിലി( 48)ന് കരള്‍ പകുത്തി നല്‍കിയത്.
മണക്കാട് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷയാണ് ജീന. കരള്‍ രോഗം ബാധിച്ച് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിലാണ് അനില്‍ ചികിത്സ തേടിയെത്തിയത്. എന്നാല്‍ കരള്‍ മാറ്റിവയ്ക്കുക മാത്രമേ പോംവഴിയുള്ളൂവെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.
also read: ജിമ്മിൽ നിന്നും പണം മോഷ്ടിച്ചെന്ന് ആരോപണം; 18കാരനെ രണ്ടാം നിലയിൽ നിന്നും തള്ളിയിട്ടു കൊലപ്പെടുത്തി
തുടര്‍ന്നാണ് തന്റെ ജീവനായ ഭര്‍ത്താവിന് കരള്‍ പകുത്തുനല്‍കാന്‍ ജീന മുന്നോട്ടു വന്നത്. ഒരു മാസം മുന്‍പായിരുന്നു ശസ്ത്രക്രിയ 18 മണിക്കൂറോളം നീണ്ടു. ഇരുവരും ഇപ്പോഴും ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.
അനില്‍ സാധാരണ നിലയിലേക്ക് വരുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. ജീന ആശുപത്രിക്ക് സമീപം താമസിച്ചാണ് തുടര്‍ചികിത്സ നടത്തുന്നത്. വൈകാതെ തന്നെ ഇരുവര്‍ക്കും സ്വന്തം വീട്ടിലേക്കു മടങ്ങാനാകാം. പതിനൊന്നും എട്ടും വയസ്സുള്ള രണ്ടു മക്കളാണ് ഇരുവര്‍ക്കും.
Discussion about this post