ചെന്നൈ: തമിഴ്‌നാട്ടില്‍ കാര്‍ അപകടത്തില്‍പ്പെട്ട് രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. തമിഴ്‌നാട്ടിലെ തേനിയിലാണ് വാഹനാപകടം. കാര്‍ ലോറിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്.
പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം. അപകടത്തില്‍ മരിച്ച രണ്ട് പേര്‍ കോട്ടയം ജില്ലക്കാരാണെന്ന് സൂചനകളുണ്ട്. എന്നാല്‍ മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. കാറിന്റെ ടയര്‍ പൊട്ടി ലോറിയില്‍ ഇടിച്ചു കയറുകയായിരുന്നു.
അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. സംഭവ സ്ഥലത്തു വച്ച് തന്നെ ഇരുവരും മരിച്ചു. ഗുരുതര പരിക്കേറ്റ് അത്യാസന്ന നിലയിലായ ആളെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
also read: ഭക്തിസാന്ദ്രമായി തലസ്ഥാനം: ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാല അര്‍പ്പിക്കാനെത്തി ലക്ഷങ്ങള്‍
തേനിയിലേക്ക് പോകുന്നതിനിടെയാണ് അപകടം. കര്‍ണാടക രജിസ്‌ട്രേഷനിലുള്ള ലോറി കോയമ്പത്തൂരില്‍ നിന്ന് തേനിയിലേക്ക് തന്നെ വരികയായിരുന്നു. സംഭവത്തില്‍ അല്ലിനഗരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Discussion about this post