തിരുവനന്തപുരം: തിരുവനന്തപുരത്ത് കത്തികൊണ്ടു സ്വയം കുത്തി ജീവനൊടുക്കി യുവാവ്. വാമനപുരം ഊന്നന്‍ പാറ സ്വദേശി അനീഷ് ആണ് മരിച്ചത്. മുപ്പത്തിരണ്ട് വയസ്സായിരുന്നു.
കുടുംബ വഴക്കിനെ തുടര്‍ന്നാണ് യുവാവ് ജീവനൊടുക്കിയതെന്നാണ് വിവരം. ഇന്നലെ രാത്രിയിലാണ് സംഭവമുണ്ടായത്. ഭാര്യയുമായുണ്ടായ വഴക്കിന് പിന്നാലെ യുവാവ് ജീവനൊടുക്കുകയായിരുന്നു.
also read: കശുമാവിന് തോട്ടത്തിലെ കരിയിലയ്ക്ക് തീപിടിച്ച് പൊള്ളലേറ്റു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
റബര്‍ ടാപ്പിംഗ് കത്തി ഉപയോഗിച്ച് യുവാവ് സ്വയം കുത്തുകയായിരുന്നു. രക്തം വാര്‍ന്ന നിലയിലായ യുവാവിനെ ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു.
എന്നാല്‍ ജീവന് രക്ഷിക്കാനായില്ല. സംഭവത്തില്‍ വെഞ്ഞാറമ്മൂട് പൊലീസ് അന്വേഷണം ആരംഭിച്ചു. ഭാര്യയെ ചോദ്യം ചെയ്യും.
Discussion about this post