കിടങ്ങന്നൂര്‍: ജോലി നല്‍കാമെന്ന് പറഞ്ഞ് ക്ലിനിക്കിലേക്ക് വിളിച്ചുവരുത്തി നഴ്സായ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ പോലീസ് കേസെടുത്തു. കിടങ്ങന്നൂരിലെ സ്വകാര്യ ക്ലിനിക്കില്‍ നടന്ന സംഭവത്തില്‍ ഇടുക്കി സ്വദേശിനിയായ യുവതിയാണ് പരാതി നല്‍കിയത്. മയക്കുമരുന്ന് നല്കി ബോധം കെടുത്തി പീഡിപ്പിച്ചെന്നാണ് പരാതി.
ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് ജനുവരി 29ന് തന്നെ ആശുപത്രിയിലേക്ക് വിളിച്ചു വരുത്തിയതെന്ന് യുവതി പറയുന്നു. അന്ന് രാത്രി ആശുപത്രിയിലെ ഗെസ്റ്റ് റൂമിലാണ് തങ്ങിയതെന്നും രാത്രി കുടിക്കാന്‍ തന്ന വെള്ളത്തില്‍ മയക്കുമരുന്ന് കലര്‍ത്തി ബോധം കെടുത്തിയ ശേഷം പീഡിപ്പിച്ചെന്നാണ് യുവതി നല്കിയ മൊഴി. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്ന് ആറന്മുള എസ്എച്ച്ഒ സികെ മനോജ് പറഞ്ഞു.
അതേസമയം, കോട്ടയത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ പ്രതിയെ പത്തുവര്‍ഷത്തിന്ശേഷം പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശിയായ ജയന് എന്നയാളെയാണ് മേലുകാവ് പോലീസ് പിടിച്ചത്. 2013ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
Discussion about this post