കൊല്ലം: പാഞ്ഞടുത്ത ട്രെയിനിനു മുന്നില്‍ നിന്നും വയോധികനെ അതിസാഹസികമായി രക്ഷപ്പെടുത്തി. കൊല്ലത്താണ് സംഭവം. അബ്ദുള്‍ റഹ്‌മാന്‍ എന്നയാള്‍ കാല്‍വഴുതി റെയില്‍വേ പാളത്തില്‍ വീണ വയോധികന്റെ ജീവന് തുണയായത്.
ഇരവിപുരം കാവല്‍പുര റെയില്‍വേ സ്റ്റേഷന്‍ സമീപത്തായിരുന്നു സംഭവം. കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു വയോധികന്‍ റെയില്‍വേ പാളത്തില്‍ വീണത്. കടയില്‍ ചായ കുടിക്കാന്‍ എത്തിയതായിരുന്നു വൃദ്ധന്‍. അപ്പോഴായിരുന്നു സംഭവം.
റെയില്‍വേ പാളത്തിലൂടെ നടന്നു വരുമ്പോള്‍ കല്ലില്‍ തട്ടി വീഴുകയായിരുന്നു. ഈ സയമയം ട്രെയിന്‍ കടന്നുവരുന്നുണ്ടായിരുന്നു. ഈ കാഴ്ച കണ്ട ചായക്കടക്കാരന്‍ നിലവിളിച്ചതോടെ് കടയിലുണ്ടായിരുന്നവര്‍ വിവരമറിഞ്ഞു.
തുടര്‍ന്ന് കടയില്‍ നിന്ന അബ്ദുള്‍ റഹ്‌മാന്‍ എന്നയാള്‍ ഓടിയെത്തി ട്രാക്കില്‍ നിന്ന് വൃദ്ധനെ വലിച്ചു മാറ്റി. സെക്കന്റുകള്‍ക്കിടയില് ട്രെയിന്‍ കടന്നുപോവുകയും ചെയ്തു. അപകടത്തില്‍ നിന്നും രക്ഷപ്പെട്ടതിന്‌റെ ഞെട്ടലിലാണ് വയോധികന്.
Discussion about this post