മലപ്പുറം: വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ സ്കൂള്‍ അധ്യാപകന് പോക്സോ കേസില്‍ അറസ്റ്റില്‍. മലപ്പുറത്താണ് സംഭവം. വഴിക്കടവ് കുന്നുമ്മല്‍പ്പൊട്ടി ചുള്ളിക്കുളവന്‍ വീട്ടില്‍ അബ്ദുല്‍ അസീസ് ആണ് അറസ്റ്റിലായത്. ക്ലാസില്‍ വച്ച് സ്കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയിലാണ് അറസ്റ്റ്.
അധ്യാപക ജോലിയില്‍ നിന്ന് വിരമിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. ഇതിനിടെയാണ് അസീസിനെതിരെ വിദ്യാര്‍ഥിനി പരാതിയുമായി എത്തിയത്.ക്ലാസില്‍ വച്ച് അസീസ് ലൈംഗിക അതിക്രമം നടത്തിയെന്നാണ് വിദ്യാര്‍ഥിനിയുടെ മൊഴി.
ഇക്കാര്യം കുട്ടി വീട്ടില്‍ പറയുകയും രക്ഷിതാക്കള്‍ പോലീസില്‍ അറിയിക്കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിക്ക് എതിരെ കൂടുതല്‍ സമാന പരാതികള്‍ വരാന്‍ ഉള്ള സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്.
വഴിക്കടവ് സി.ഐ മനോജ് പറയറ്റയുടെ നേതൃത്വത്തില്‍ എസ്.ഐ ജോസ്. കെ. ജി, എസ്.സി.പി.ഒമാരായ ബിജു കെ. പി, ബിന്ദു മാത്യു.എം. കെ, സിപിഒമാരായ ജോബിനി ജോസഫ്, സനൂഷ് വി.പി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്ത് കേസില്‍ തുടരന്വേഷണം നടത്തുന്നത്.
Discussion about this post