ഭാര്യ ഗര്‍ഭിണിയായതോടെ അമ്മൂമ്മയെ നോക്കാന്‍ ആളില്ലാതായി, ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി യുവാവ്, അരുംകൊല പുറംലോകം അറിഞ്ഞത് ഇങ്ങനെ

തിരുവനന്തപുരം: ഭാര്യയുടെ അമ്മൂമ്മയെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരത്താണ് നടുക്കുന്ന സംഭവം. ബാലരാമപുരം മേക്കേക്കര തലയല്‍ ബിന്ദു ഭവനില്‍ സുഗുണാ ദേവിയെ (67) മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് ചെറുമകളുടെ ഭര്‍ത്താവ് നന്ദകുമാര്‍ (25) ബാലരാമപുരം പൊലീസിന്റെ പിടിയിലായത്.

സുഗുണാദേവിയെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന് യുവാവ് തന്നെയായിരുന്നു പോലീസില്‍ പരാതി നല്‍കിയത്. താന്‍ ഭക്ഷണം നല്കാന്‍ ചെല്ലുമ്പോള്‍ സുഗുണാ ദേവിയെ കട്ടിലില്‍ അനക്കമില്ലാതെ കിടക്കുന്നതായി കണ്ടെത്തിയെന്നും തുടര്‍ന്ന് മരണം സ്ഥിരീകരിച്ചതായുമാണ് നന്ദകുമാര്‍ ബാലരാമപുരം പൊലീസില്‍ വിവരം നല്‍കിയത്.

Also Read: വിനോദ സഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന ശിങ്കാര വള്ളം മറിഞ്ഞ് അപകടം, അപകടത്തില്‍പ്പെട്ടത് കൈക്കുഞ്ഞ് ഉള്‍പ്പടെയുള്ള എട്ട് അംഗസംഘം

എന്നാല്‍ 67കാരിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോള്‍ കൊടിയ പീഡനമാണ് വൃദ്ധ നേരിട്ടതെന്ന് തെളിഞ്ഞു. സുഗുണാ ദേവിയുടെ വാരിയെല്ലുകള്‍ പൊട്ടിയ നിലയിലായിരുന്നു. തലച്ചോറിന് ക്ഷതം ഏറ്റതായും കഴുത്തില്‍ പാടുകള്‍ ഉള്ളതായും ഡോക്ടര്‍മാര്‍ പൊലീസിന് വിവരം നല്‍കി.

also read:സുഹൃത്തുക്കള്‍ക്കൊപ്പം ഇടുക്കിയില്‍ വിനോദസഞ്ചാരത്തിനെത്തി, യുവഎഞ്ചിനിയര്‍ പുഴയില്‍ മുങ്ങിമരിച്ചു

തുടര്‍ന്ന് നന്ദകുമാര്‍ ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് കൊലപാതവിവരം പുറത്തായത്. നന്ദകുമാറും ഗായത്രിയും ഇവരുടെ കുഞ്ഞും സുഗുണാ ദേവിയോടൊപ്പമാണ് താമസിച്ചിരുന്നത്. കാഴ്ചക്കുറവും മറ്റ് അസുഖങ്ങളും ഉണ്ടായിരുന്ന സുഗുണാ ദേവിയെ മകനും മറ്റ് ബന്ധുക്കളും ഏറ്റെടുക്കാന്‍ തയ്യാറാകാത്തതില് നന്ദകുമാറിന് വൈരാഗ്യമുണ്ടായിരുന്നു.

ഗായത്രി ഗര്‍ഭിണിയായതോടെ അമ്മൂമ്മയെ നോക്കാന്‍ കഴിയാത്തതിനാലുമാണ് കൊലപാതകമെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. രണ്ട് മാസമായി നന്ദകുമാര്‍ സുഗുണാ ദേവിയെ ദേഹോപദ്രവമേല്‍പ്പിക്കുമയിരുന്നു എന്ന് പൊലീസ് പറയുന്നു. നെഞ്ചില്‍ ചവിട്ടുകയും സ്‌ക്രൂ ഡ്രൈവര്‍ കൊണ്ട് തലയ്ക്കടിച്ച് മുറിവേല്പ്പിക്കുകയും ഇരുമ്പു കട്ടിലിന്റെ കാല് പിടിച്ച് വലിച്ച് തലയിലടിക്കുകയും കൈ കൊണ്ട് വായും മൂക്കും പൊത്തിപ്പിടിച്ച ശ്വാസം മുട്ടിക്കുകയും ചെയ്താണ് കൊലപാതകം.

Exit mobile version