കൊല്ലം: വിനോദ സഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന ശിങ്കാര വള്ളം മറിഞ്ഞു അപകടം. അഷ്ടമുടിക്കായലിലാണ് അപകടം. സഞ്ചാരികള്‍ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.
ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. കൈക്കുഞ്ഞ് ഉള്‍പ്പടെയുള്ള എട്ട് അംഗ വിനോദസഞ്ചാരികളുമായി പോയ ബോട്ടാണ് കായലിന് നടുവില്‍ മുങ്ങിയത്. സംഭവത്തില്‍ ആളപായമില്ലെന്നാണ് വിവരം.
also read: സുഹൃത്തുക്കള്‍ക്കൊപ്പം ഇടുക്കിയില്‍ വിനോദസഞ്ചാരത്തിനെത്തി, യുവഎഞ്ചിനിയര്‍ പുഴയില്‍ മുങ്ങിമരിച്ചു
പിന്നാലെ വന്ന ബോട്ടിലെ ജീവനക്കാരും യാത്രക്കാരും ചേര്‍ന്നാണ് അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തിയത്. സഞ്ചാരികളെല്ലം ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നു. ഇതാണ് വലിയ ദുരന്തം ഒഴിവായത്.