അഞ്ച് വര്‍ഷം മുന്‍പ് പരീക്ഷയ്ക്ക് പോകുന്നതിനിടെ അപകടം; ഇടതുകൈ നഷ്ടപ്പെട്ട യുവാവിന് 61 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി

2018 ഒക്ടോബര്‍ 13ന് സംഭവിച്ച അപകടത്തെ തുടര്‍ന്ന് തിരുവാതുക്കല്‍ കൊച്ചുപറമ്പില്‍ 26കാരനായ മുനീറിനാണ് നഷ്ടപരിഹാരം അനുവദിച്ചത്.

money

കോട്ടയം: അഞ്ച് വര്‍ഷം മുന്‍പ് പരീക്ഷയ്ക്ക് പോകുന്നതിനിടെ ഉണ്ടായ അപകടത്തെ തുടര്‍ന്ന് ഇടതുകൈ നഷ്ടപ്പെട്ട യുവാവിന് 61 ലക്ഷം രൂപ നഷ്ടപരിഹാരം കോടതി വിധി. അഡിഷനല്‍ മോട്ടര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ ജഡ്ജി പി എല്‍സമ്മ ജോസഫാണ് ഉത്തരവിട്ടത്.

2018 ഒക്ടോബര്‍ 13ന് സംഭവിച്ച അപകടത്തെ തുടര്‍ന്ന് തിരുവാതുക്കല്‍ കൊച്ചുപറമ്പില്‍ 26കാരനായ മുനീറിനാണ് നഷ്ടപരിഹാരം അനുവദിച്ചത്. സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റായിരുന്ന മുനീര്‍ പിഎസ്സി പരീക്ഷയ്ക്ക് പോകുന്നതിനിടെയായിരുന്നു അപകടം. മുനീര്‍ സഞ്ചരിച്ച ബൈക്കില്‍ ലോറിയിടിക്കുകയായിരുന്നു.

അതേസമയം, തൃശൂര്‍ കാഞ്ഞാണിയില്‍ വീട്ടമ്മ ലോറിയുടെ അടിയില്‍പ്പെട്ട് മരിച്ച സംഭവത്തില്‍ ഡ്രൈവറെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ഷൊര്‍ണൂര്‍ സ്വദേശി സ്മിതേഷ് ആണ് പിടിയിലായത്. അശ്രദ്ധമായ ഡ്രൈവിങ്ങിനും മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്കുമാണ് ഇയാള്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തിട്ടുള്ളത്.

ടോറസ് ലോറി തലയിലൂടെ കയറിയാണ് കഴിഞ്ഞ ദിവസം കാഞ്ഞാണി ആനക്കാട് സ്വദേശി ശശിയുടെ ഭാര്യ ഷീജ (55) മരിച്ചത്. വാണിയമ്പാറയില്‍ നിന്ന് കരിങ്കല്ലുമായി വാടാനപ്പള്ളിയിലേക്ക് വന്ന് തിരിച്ചു പോകുകയായിരുന്ന ടോറസ് ലോറിയാണ് അപകടമുണ്ടാക്കിയത്.

Exit mobile version