ആലുവ: വിനോദയാത്രയ്ക്ക പോയ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ച സംഭവം കേരളക്കരയെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരുന്നു. മൃതദേഹങ്ങള്‍ സ്കൂള്‍ മുറ്റത്ത് പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ഉറ്റവരും അധ്യാപകരും സഹപാഠികളും നാട്ടുകാരും ഒരുപോലെ പൊട്ടിക്കരഞ്ഞുപോയിരുന്നു.
മഞ്ഞപ്ര ഗ്രാമത്തി ജ്യോതിസ് സെന്‍ട്രല്‍ സ്കൂളിലെ വിദ്യാര്‍ത്ഥികളായ ജോയലും റിച്ചാര്‍ഡും അര്‍ജുനുമാണ് ഇടുക്കി മാങ്കുളത്തിനു സമീപം ആനക്കുളം നല്ലതണ്ണിയാര്‍ പുഴയിലെ വലിയപാറക്കുട്ടിയില്‍ മുങ്ങിമരിച്ചത്. മൂന്നുപേരുടെയും മൃതദേഹങ്ങള്‍ ഇന്ന് രാവിലെയാണ് സ്കൂള്‍ മുറ്റത്ത് പൊതുദര്‍ശനത്തിന് വെച്ചത്.
also read: ഇനി ബിജെപിക്ക് വേണ്ടി മത്സരിക്കില്ല: പിണറായിയാണ് ഇഷ്ടമുള്ള നേതാവെന്നും ഭീമന് രഘു
മൂന്നുപേരുടെയും മൃതദേഹങ്ങള്‍ക്കു മുന്നില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയവരുടെ നിര റോഡിലേക്കു നീണ്ടു. മകന് അര്‍ജുന്റെ മൃതദേഹത്തിന് മുന്നില്‍ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞ ജിഷയെ ആശ്വസിപ്പിക്കാന്‍ ചുററിലും കൂടിയ ഒരാള്‍ക്കും കഴിഞ്ഞിരുന്നില്ല.
ഭര്‍ത്താവിന്റെ വിയോഗത്തില്‍ നിന്നും കരകയറും മുമ്പേ ആയിരുന്നു മകന്റെയും വിയോഗം. അര്‍ജുന്റെ ജീവനറ്റ ശരീരം മാണിക്യമംഗലത്തെ വീട്ടിലെത്തിച്ചപ്പോള്‍ ജിഷ കുഴഞ്ഞുവീണു. മകന്മകനെ വീട്ടിലേക്കു കൊണ്ടുവന്ന ആംബുലന്‍സില്‍ തന്നെ ജിഷയെ കാലടിയിലെ ആശുപത്രിയിലെത്തിച്ചു. സംസ്കാരച്ചടങ്ങിനു കൊണ്ടു പോകുന്നതിനു മുന്‍പാണു തിരികെ കൊണ്ടുവന്നത്.
ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു ജിഷയുടെ ഭര്‍ത്താവ് ഷിബു ജോലി സ്ഥലത്തുവെച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് പരിക്കേറ്റ് മരിച്ചത്. ഇതിന്റെ വേദനയില്‍ നിന്നും മോചിതയാവും മുമ്പേയായിരുന്നു മകനെയും വിധി തട്ടിയെടുത്തത്.
Discussion about this post