കണ്ണൂര്‍: ഇനി ബിജെപിക്ക് വേണ്ടി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനാപുരത്ത് നിന്ന് മത്സരിച്ചത് ഡല്‍ഹിയില്‍ നിന്ന് ഒരാള്‍ ആവശ്യപ്പെട്ടിട്ടാണെന്നും നടന്‍ ഭീമന്‍ രഘു. ഇതുവരെ അറിയാത്തത് രാഷ്ട്രീയമായിരുന്നു. അതുകൂടി പഠിക്കാമെന്ന് കരുതിയാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ഇപ്പോള്‍ ഒരു ബന്ധവുമില്ല. നടന്‍ എന്ന നിലയില്‍ ഒന്നു നിന്നാല്‍ മതിയെന്ന് പറഞ്ഞാണ് മത്സരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഭീമന്‍ രഘു ആദ്യമായി സംവിധാനം ചെയ്ത ചാണ എന്ന സിനിമയുടെ പ്രചാരണാര്‍ഥം കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഭീമന്‍ രഘു ഇക്കാര്യം പറഞ്ഞത്. ബിജെപിക്ക് വേണ്ടി ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. ബിജെപിയുടെ രാഷ്ട്രീയത്തോട് ഇതുവരെ താല്‍പ്പര്യം തോന്നിയിട്ടില്ല.
Read Also: കുഞ്ഞിനെ മടിയിലിരുത്തി ഡ്രൈവിംഗ്: ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
എനിക്ക് വളരെ ഇഷ്ടമുള്ളയാളാണ് പിണറായി വിജയന്‍. കേരളത്തെ ഒരു കുഴപ്പവും കൂടാതെ കൊണ്ടുപോകാന്‍ പിണറായിക്ക് കഴിയുന്നുണ്ടെന്നും ഭീമന്‍ രഘു പറഞ്ഞു.
തൊഴില്‍ തേടി കേരളത്തിലെത്തുന്ന തമിഴ്നാട് സ്വദേശിയായ യുവാവിന്റെ ജീവിതമാണ് ‘ചാണ’യുടെ ഇതിവൃത്തം. ഭീമന്‍ രഘുവിനൊപ്പം മീനാക്ഷി ചന്ദ്രന്‍, രാമന്‍ വിശ്വനാഥ്, രഘുചന്ദ്രന്‍, സമ്മോഹ് തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
Discussion about this post