പത്തനംതിട്ടയിൽ പ്ലസ്ടു വിദ്യാർത്ഥിനി ആത്മഹത്യചെയ്തത് പീഡനത്തിൽ മനംനൊന്ത്; ഇൻസ്റ്റഗ്രാം സുഹൃത്തായ 20കാരൻ അറസ്റ്റിൽ; പോക്‌സോ കേസ്

തിരുമൂലപുരം: പത്തനംതിട്ട തിരുമൂലപുരത്തെ പ്ലസ്ടു വിദ്യാർത്ഥിനിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ലൈംഗികമായ പീഡനത്തെ തുടർന്നുള്ള മനോവിഷമമെന്ന് പോലീസ് കണ്ടെത്തി. പ്ലസ് ടു വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.

സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ്‌ചെയ്തു. തൃശ്ശൂർ സ്വദേശി പ്രവീൺ (20) ആണ് പിടിയിലായത്. തിരുവല്ല പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രവീണിനെ പിടികൂടിയത്.

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പെൺകുട്ടിയുമായി പ്രവീൺ പ്രണയം സ്ഥാപിച്ചിരുന്നു. പിന്നീട് ഇക്കാര്യം മുതലെടുത്ത് പ്രണയത്തിൽ ആയ പ്രവീൺ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

also read- ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടു, സൗഹൃദം പിന്നീട് പ്രണയമായി വളര്‍ന്നു; ജോര്‍ദാന്‍ രാജകുമാരിയെ ജീവിതസഖിയാക്കി തൃശ്ശൂര്‍ക്കാരന്‍

പിന്നീട് ഈ വിഷയം ഇക്കാര്യം രക്ഷിതാക്കൾ അറിഞ്ഞതാണ് പെൺകുട്ടിയെ മാനസികമായി തളർത്തിയതും ആത്മഹത്യയിലേക്ക് കുട്ടി നീങ്ങിയതെന്നുമാണ് പോലീസ് കണ്ടെത്തൽ. പ്രതിക്കെതിരെ പോക്‌സോ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

Exit mobile version