‘ഇനി ഞാനൊന്നുറങ്ങട്ടെ’: പൂര്‍വികര്‍ക്ക് സമൂഹ ബലി അര്‍പ്പിച്ച് രാമസിംഹന്‍

കോഴിക്കോട്: വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കി രാമസിംഹന്‍ (അലി അക്ബര്‍) സംവിധാനം ചെയ്യുന്ന ചിത്രം തിയേറ്ററുകളിലെത്തി യിരിക്കുകയാണ്. 81 തിയേറ്ററുകളിലാണ് ചിത്രത്തിന്റെ റിലീസ്. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.

മമധര്‍മ എന്ന ജനകീയ കൂട്ടായ്മ രൂപീകരിച്ച് പണം സംഭാവനയായി ശേഖരിച്ചാണ് രാമസിംഹന്‍ ചിത്രം നിര്‍മിച്ചത്. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായി തലൈവാസല്‍ വിജയ് ആണ് വേഷമിടുന്നത്. ജോയ് മാത്യു, ആര്‍എല്‍വി രാമകൃഷ്ണന്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അതേസമയം ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി പൂര്‍വികര്‍ക്ക് ഒരു സമൂഹ ബലി അര്‍പ്പിച്ചിരിക്കുകയാണ് രാമസിംഹന്‍. ഒരു തര്‍പ്പണമാണ്…നിലവിളിച്ചവര്‍ക്കുള്ള തര്‍പ്പണം..മമധര്‍മ്മ… ഇനി ഞാനൊന്നുറങ്ങട്ടെ- എന്ന് രാമസിംഹന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

1921ലെ ആത്മാക്കള്‍ക്ക് 2021ല്‍ ബലിയിട്ട് തുടങ്ങിയതാണ് മമധര്‍മ്മ ഇന്ന് ഞാനവര്‍ക്ക് അര്‍പ്പിക്കുന്നത് ഒരു സമൂഹ ബലിയാണ്, ലോകത്തിന്റെ എല്ലാ കോണില്‍ നിന്നും അവര്‍ക്ക് ലഭിച്ച ഒരുരുള ചോറ് അതാണ് 1921 പുഴമുതല്‍ പുഴവരെ…. ആ അര്‍പ്പണത്തില്‍ നിങ്ങളും പങ്കാളികളാവുക…

ഇത് പൂര്‍വ്വികര്‍ക്ക് നല്‍കാനുള്ള മഹത്തായ ബലിയാണ്…
ഓര്‍ക്കണം… ഓര്‍മ്മിപ്പിക്കണം ചങ്കുവെട്ടി… വെട്ടിച്ചിറ.. ഇതൊക്കെ ചരിത്രത്തിന്റെ ശേഷിപ്പുകളാണ്…
തുവ്വൂരില്‍ നാഗാളിക്കാവില്‍, പുഴമുതല്‍ പുഴവരെയില്‍ ബലിയാടായവരെ..നിങ്ങള്‍ക്കുള്ള ഒരു തര്‍പ്പണമാണ്…
നിലവിളിച്ചവര്‍ക്കുള്ള തര്‍പ്പണം..
മമധര്‍മ്മ…
ഇനി ഞാനൊന്നുറങ്ങട്ടെ

Exit mobile version