തൃശൂര്‍: ചാലക്കുടിയിലെ വാട്ടര്‍ തീം പാര്‍ക്കില്‍ വിനോദ യാത്രയ്ക്കെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. എറണാകുളം, ആലുവ എന്നിവിടങ്ങളില്‍ നിന്ന് വിനോദ യാത്രയ്ക്കെത്തിയ രണ്ട് വിദ്യാര്‍ഥികള്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്.
ചാലക്കുടി സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്ക്കിലെത്തിയവര്ക്കാണ് രോഗം പിടിപ്പെട്ടത്. അഞ്ചു പേരുടെ സ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചു. സംഭവത്തില്‍ ഡിഎംഒ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. നിരവധി വിദ്യാര്‍ത്ഥികള്‍ പനിയും, വയറിളക്കവും ഛര്‍ദിയും ബാധിച്ച് ചികിത്സ തേടിയിട്ടുണ്ട്.
ആലുവയില്‍ മാത്രം പത്തിലധികം വിദ്യാര്‍ത്ഥികളാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ മാസം 17 ന് ആണ് വിദ്യാര്‍ത്ഥികള്‍ വാട്ടര്‍ തീം പാര്‍ക്കിലേക്ക് വിനോദ യാത്രയ്ക്ക് എത്തിയത്. പാര്‍ക്കിലെ വെളളത്തിലിറങ്ങിയവര് പനി വിട്ട് മാറിയില്ലെങ്കില്‍ തുടര്‍ ചികിത്സ തേടണമെന്ന് ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിച്ചു.
Discussion about this post