പത്തനാപുരം: പുന്നല വില്ലേജ് ഓഫിസര്‍ ടി.അജികുമാറിന്റെ വിയോഗം ഒരു നാടിനെ തന്നെ കണ്ണീരിലാഴ്ത്തുകയാണ്. വില്ലേജ് ഓഫീസിലെത്തുന്നവരെ നിറ ചിരിയോടെ വരവേറ്റ് ആവശ്യങ്ങളെല്ലാം ഉത്തരവാദിത്തത്തോടെ നിറവേറ്റിക്കൊടുത്ത് തുണയായി നിന്ന അജിത് കുമാര്‍ നാടിന്റെ പ്രിയപ്പെട്ടവന്‍ തന്നെയായിരുന്നു.
ആവശ്യങ്ങള്‍ക്കായി വില്ലേജ് ഓഫീസിലെത്തി മടങ്ങാന്‍ പണമില്ലാതെ സങ്കടപ്പെട്ടു നില്‍ക്കുന്നവര്‍ക്ക് വണ്ടിക്കൂലി കയ്യിലേല്‍പ്പിച്ച് കൊടുക്കുമായിരുന്നു അജിത്. ദുരിതകാലത്ത് പലവ്യഞ്ജനക്കിറ്റുമായി വീടുകളില്‍ കയറിയിറങ്ങാന്‍ ഈ നാല്‍പ്പത്തിനാലുകാരന്‍ മു്ന്നിലുണ്ടായിരുന്നു.
also read: ‘അടിപൊളി ടേസ്റ്റ്’: ഭീമന്‍ മുതലയെ ഗ്രില്‍ ചെയ്ത് ഫിറോസ് ചുട്ടിപ്പാറ
ജോലിക്കിടെ വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയവെയാണ് അജിത്ത് വിടവാങ്ങിയത്. പത്തനാപുരം കടയ്ക്കാമണ്ണില്‍ സ്വകാര്യവ്യക്തിയുടെ വീടിന്റെ നികുതിനിര്‍ണയത്തിന് ഇക്കഴിഞ്ഞ ഫെബ്രുവരി 10 ന് എത്തിയപ്പോഴായിരുന്നു അപകടം. മുകള്‍നിലയുടെ അളവെടുക്കുകയായിരുന്ന അജികുമാര്‍ പര്‍ഗോളയുടെ വിടവിലൂടെ താഴേക്കു വീണു.
also read: നാട്ടില്‍ പോയി തിരിച്ചുവന്നത് ഒരുമാസം മുമ്പ്, മലയാളി യുവാവിന് പ്രവാസലോകത്ത് ദാരുണാന്ത്യം
തലയ്ക്കു ഗുരുതര പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമായിരുന്നു അന്ത്യം. അജിത്തിന്റെ ചികിത്സച്ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. കോവിഡ് കാലത്താണു പുന്നല വില്ലേജ് ഓഫിസില്‍ അജിത്ത് ചുമതലയേറ്റെടുക്കുന്നത്.
അദ്ദേഹം നിര്‍ധനരുടെ വീടുകളില്‍ നേരിട്ടെത്തി സഹായങ്ങള്‍ കൈമാറുമായിരുന്നു. ഇതിനായി സന്നദ്ധ സംഘടനകളുടെയും മറ്റു വകുപ്പുകളുടെയും സഹകരണം ഉറപ്പാക്കുകയും ചെയ്തു. വില്ലേജ് ഓഫിസില്‍ സേവനങ്ങള്‍ക്കെത്തുന്നവര്‍ക്ക് എത്രയും വേഗം അവ ഉറപ്പാക്കുന്നതിലും പാവപ്പെട്ടവരെ സഹായിക്കുന്നതിലും ശ്രദ്ധ കാണിച്ചിരുന്നു. പ്രിയപ്പെട്ട വില്ലേജ് ഓഫീസറെ അവസാനമായി ഒരു നോക്ക് കാണാന്‍ കഴിഞ്ഞ ദിവസം വില്ലേജ് ഓഫീസില്‍ ജനക്കൂട്ടം എത്തിയിരുന്നു.