മസ്കത്ത്: മലയാളി യുവാവിന് പ്രവാസ ലോകത്ത് ദാരുണാന്ത്യം. തിരുവനന്തപുരം സ്വദേശിയാണ് ഒമാനില്‍ മരിച്ചത്. വെങ്ങോട് കടവൂര്‍ വിലാസ് ഭവനില്‍ കിരണ്‍ ആണ് മരിച്ചത്. ഇരുപത്തിമൂന്ന് വയസ്സായിരുന്നു.
ഒരു മാസം മുമ്പായിരുന്നു കിരണ്‍ നാട്ടില്‍ നിന്നും തിരിച്ച് ഒമാനിലെത്തിയത്. ഹിജാരിയില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു. അവിവാഹിതനാണ്.
കിരണിന്റെ അച്ഛനും അമ്മയും അടങ്ങുന്ന കുടുംബം ഒമാനില്‍ കിരണിന് ഒപ്പമുണ്ടായിരുന്നു. എന്നാല്‍ അമ്മ നാട്ടില്‍ പോയിരിക്കവെയാണ് കിരണിന്റെ വിയോഗം.
also read: പാപ്പാനായി വിരമിച്ചതിന്റെ പിറ്റേദിവസം അയല്‍വാസിയുടെ തെങ്ങില്‍ നിന്നും വീണു, 56കാരന് ദാരുണാന്ത്യം
സഹം ഗവണ്മെന്റ് ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ് ഇപ്പോള്‍ മൃതദേഹം. നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ഹിജാരിയിലെ സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു.അച്ഛന് – സുരേഷ്. അമ്മ – ബിന്ദുറാണി. ഒരു സഹോദരിയുണ്ട്.
Discussion about this post