വിനോദയാത്ര സങ്കടക്കടലായി; മാങ്കുളം വലിയപാറക്കുട്ടിയിൽ മുങ്ങി മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണമരണം

ഇടുക്കി: ഇടുക്കിയിലേക്ക് വിനോദയാത്രയ്ക്ക് എത്തിയ മൂന്ന് വിദ്യാർത്ഥികൾ മാങ്കുളം വലിയ പാറകുട്ടിയിൽ മുങ്ങി മരിച്ചു. അങ്കമാലി മഞ്ഞപ്ര ജ്യോതിസ് സെൻട്രൽ സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥികളാണ് മരണമടഞ്ഞത്. റിച്ചാർഡ്, അർജുൻ, ജോയൽ എന്നിവരാണ് മരിച്ചത്.

ഉച്ചയോടെ സ്‌കൂളിൽ മാങ്കുളത്ത് വിനോദയാത്രയ്ക്കെത്തിയ കുട്ടികളിലെ അഞ്ചു പേരാണ് അപകടത്തിൽപ്പെട്ടത്. ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. മുപ്പത് വിദ്യാർഥികളും മൂന്ന് അധ്യാപകരുമായിരുന്നു വിനോദയാത്ര സംഘത്തിൽ ഉണ്ടായിരുന്നത്. ഈ സംഘത്തിലെ അഞ്ച് കുട്ടികളാണ് അപകടത്തിൽപെട്ടത്.

also read- ഒന്നിച്ച് നിന്നിട്ടും സിപിഎമ്മിനും കോൺഗ്രസിനും നഷ്ടം; ത്രിപുരയിലും ബിജെപി; നാഗാലാൻഡിൽ ഭരണത്തുടർച്ച

രണ്ട് പേരെ നാട്ടുകാർ ഓടിയെത്തി രക്ഷപ്പെടുത്തുകയായിരുന്നു. മരിച്ച മൂന്ന് പേരുടെ മൃതദേഹങ്ങൾ അടിമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Exit mobile version