ബിന്ദുവിനും കനകദുര്‍ഗയ്ക്കും സുരക്ഷ നല്‍കിയത് അവര്‍ ആവശ്യപ്പെട്ട പ്രകാരം; സംഘപരിവാര്‍ ശ്രമിക്കുന്നത് സുപ്രീംകോടതി വിധി അട്ടിമറിക്കാന്‍; പിണറായി വിജയന്‍

സംഘപരിവാര്‍ ശ്രമിക്കുന്നത് സുപ്രീംകോടതി വിധി അട്ടിമറിക്കാനാണെന്നും സംഘര്‍ഷം ആഗ്രഹിക്കുന്നവര്‍ അടങ്ങിയിരിക്കില്ലെന്നും സംഘര്‍ഷങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ അക്രമം അഴിച്ചുവിടുന്നത് ശക്തമായി നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

സംഘപരിവാര്‍ ശ്രമിക്കുന്നത് സുപ്രീംകോടതി വിധി അട്ടിമറിക്കാനാണെന്നും സംഘര്‍ഷം ആഗ്രഹിക്കുന്നവര്‍ അടങ്ങിയിരിക്കില്ലെന്നും സംഘര്‍ഷങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ബിന്ദുവിനും കനകദുര്‍ഗയ്ക്കും സുരക്ഷ നല്‍കിയത് അവര്‍ ആവശ്യപ്പെട്ട പ്രകാരമാണെന്നും ഹെലികോപ്റ്ററിലല്ല മറ്റ് ഭക്തര്‍ക്കൊപ്പമാണ് അവരെ സന്നിധാനത്ത് എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. സാധാരണ ഭക്തരില്‍ നിന്ന് ഒരു എതിര്‍പ്പും ഉണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Exit mobile version