തൃശൂര്‍: ‘ഹൃദയം കൊണ്ട് തന്നെ ഞാന്‍ ഈ തൃശൂര്‍ ഇങ്ങെടുക്കും. എടുത്തു കൊണ്ടേയിരിക്കും’ വീണ്ടും തൃശ്ശൂരിനെ പുകഴ്ത്തി സുരേഷ് ഗോപി. നാട്ടിക എസ്എന്‍ ട്രസ്റ്റ് സ്‌കൂളില്‍ നടന്ന പരിപാടിക്കിടെ പ്രധാന അധ്യാപികയുടെ ‘പുകഴ്ത്തലി’നു മറുപടിയായിട്ടായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
തൃശൂരിനെ കൈ കൊണ്ട് എടുക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ല. ഹൃദയം കൊണ്ടാണ് വേണമെന്ന് പറഞ്ഞത്. നിങ്ങളെനിക്ക് തരണമെന്ന് പറഞ്ഞത്. ഹൃദയം കൊണ്ട് തന്നെ ഞാന്‍ ഈ തൃശൂര്‍ ഇങ്ങെടുക്കും. എടുത്തു കൊണ്ടേയിരിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു.
സ്‌കൂളിന് താരം നാല് ലക്ഷം രൂപ സംഭാവന പ്രഖ്യാപിച്ചപ്പോള്‍ നന്ദി സൂചകമായി പ്രതികരിക്കുകയായിരുന്നു അധ്യാപിക. ‘തൃശൂര്‍ ഇങ്ങു എടുക്കുവാ എന്ന് പറയുന്ന സുരേഷ് ഗോപി സാര്‍ ഇപ്പോള്‍ തൃശൂര്‍ ശരിക്കും എടുത്തിരിക്കുകയാണെന്ന് ‘ എന്ന് അധ്യാപിക പറഞ്ഞതോടെയാണ് സുരേഷ് ഗോപി തിരുത്തിയത്.
അതും ഇവിടുത്തെ ചടങ്ങുമായി യാതൊരു ബന്ധവുമില്ലെന്നും സുരേഷ് ഗോപി ഓര്‍മ്മപ്പെടുത്തി. അത് രാഷ്ട്രീയ പ്രക്രിയയുടെ ഭാഗമാണ്. ഇത് മനുഷ്യന്‍ മനുഷ്യനെ തിരിച്ചറിയുന്ന കരുതലാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.