കാളികാവ്: ഇന്‍സ്റ്റഗ്രാമില്‍ കണ്ട് പരിചയപ്പെട്ട് കാമുകിയെ നേരില്‍ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞ് യുവാവ്. കാമുകനോടൊപ്പം ജീവിക്കാന്‍ വീട് വിട്ടിറങ്ങി എത്തിയതായിരുന്നു കോഴിക്കോട് സ്വദേശിനി. മലപ്പുറം ജില്ലയിലാണ് കാളികാവിലാണ് സംഭവം.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് കാളികാവ് സ്വദേശിയായ 22 കാരന് കോഴിക്കോട് സ്വദേശിനിയായ യുവതിയുമായി പ്രണയത്തിലാകുന്നത്. പ്രണയിനിക്ക് 18 വയസ്സ് മാത്രമേ പ്രായമൂള്ളൂവെന്നാണ് യുവാവ് കരുതിയത്. താന്‍ 18കാരിയാണെന്ന് യുവതിയും ഇയാളെ വിശ്വസിപ്പിച്ചു. ബന്ധം വളര്‍ന്നതോടെ യുവാവ് തന്റെ വിലാസവും കാമുകിക്ക് നല്കി.
വിലാസം കിട്ടിയതോടെ യുവാവിനെ തേടി കോഴിക്കോട് സ്വദേശിനിയായ കാമുകി വീട്ടിലെത്തി. യഥാര്‍ഥ കാമുകിക്ക് അമ്മയുടെ പ്രായവും മറ്റു നാല് മക്കളുമുണ്ടെന്ന് അറിഞ്ഞതോടെ യുവാവ് കരച്ചിലായി. ഇവരെ വീട്ടില്‍ നിന്ന് ഇറക്കിവിടാന്‍ യുവാവും കുടുംബവും ഏറെ ശ്രമിച്ചെങ്കിലും കൂട്ടാക്കിയില്ല.
സ്വന്തം വീട്ടിലേക്ക് പോകില്ലെന്നും ഒന്നിച്ചു ജീവിതം തുടരാനാണ് വന്നതെന്നായിരുന്നു യുവതിയുടെ നിലപാട്. കാമുകന് കരച്ചില് തുടര്‍ന്നതോടെ ഒടുവില്‍ പോലീസിന്റെ സഹായംതേടി.
അതേസമയം, സ്ത്രീയെ കാണാനില്ലെന്നു കാണിച്ച് ബന്ധുക്കള്‍ കോഴിക്കോട് പോലീസില്‍ പരാതിപ്പെട്ടിരുന്നു. വിവരം ലഭിച്ച് കോഴിക്കോട്ടുനിന്ന് ബന്ധുക്കള്‍ കാളികാവിലെത്തി യുവതിയെ കൊണ്ടുപോയി. കാമുകന് വീട്ടമ്മയെ ഇറക്കിക്കൊണ്ടു വന്നതാണെന്നായിരുന്നു ബന്ധുക്കളുടെ ധാരണ. കാമുകനെ കൈകാര്യംചെയ്യാനുള്ള ആസൂത്രണവുമായാണ് അവര്‍ എത്തിയത്.
Discussion about this post