തൃശ്ശൂര്‍: ഉത്രാളിപ്പൂരം മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്നതിനിടെ ട്രെയിനില്‍ നിന്ന് വീണ് യുവാക്കള്‍ക്ക് പരുക്ക്. തൃശ്ശൂര്‍ വടക്കാഞ്ചേരിയിലാണ് സംഭവം. ട്രെയിന്‍ യാത്രക്കാരായ ഹരിപ്പാട് സ്വദേശി ഷാജഹാന്(27), തൃക്കണാപുരം സ്വദേശി ഫായിസ്(21) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഇതിനുപുറമേ യാത്രക്കാരായ യുവാക്കള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പോലീസ് ഓഫീസറുടെ ദേഹത്ത്് വീണ് പരുക്കേറ്റു. സിവില്‍ പോലീസ് ഉദ്യോഗസ്ഥന് അരുണി(38)നാണ് പരുക്കേറ്റത്. പരുക്കേറ്റ മൂന്ന് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രദേശത്ത് പൂരം നടക്കുന്നതിനാല്‍ സാധാരണ പോകുന്നതിനേക്കാളും വേഗത കുറച്ചാണ് ഇത് വഴി ട്രെയിനുകള്‍ പേകുന്നത്. ഇതിനിടയില്‍ ദീപാലംകൃതമായി ഒരുക്കിയിട്ടുള്ള പൂരപറമ്പും തിരക്കും മൊബൈലില്‍ പകര്‍ത്തുകയായിരുന്നു യുവാക്കള്‍. ട്രെയിനിന്റെ വാതിക്കല് വലിയ തിരക്കനുഭവപ്പെട്ടിരുന്നു ഇതിനിടയിലാണ് യുവാക്കള്‍ വീണത്.
പൂരത്തിനെത്തിയ കാണികള്‍ ട്രെയിനില്‍ കയറാതിരിക്കാന്‍ റെയില്‍ വേ ട്രാക്കില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ദേഹത്തേക്കാണ് യുവാക്കളില്‍ ഒരാള്‍ വീണത്. യാത്രക്കാരിലൊരാളായ ഹരിപ്പാട് സ്വദേശി ഷാജഹാനും പോലീസ് ഉദ്യോഗസ്ഥന് അരുണും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തില്‍പ്പെട്ട മറ്റൊരു യാത്രക്കാരനായ ഫായിസ് ജില്ലാ ആശുപത്രിയിലും ചികിത്സയിലാണ്.
Discussion about this post