ശബരിമല വിഷയത്തില്‍ സ്ത്രീ സമത്വത്തിന്റെയോ മൗലികാവകാശങ്ങളുടെയോ ഒരു പ്രശ്‌നവുമില്ലെന്ന് സാഹിത്യകാരനും സംവിധായകനുമായ സി രാധാകൃഷ്ണന്‍. ബ്രഹ്മചാരിയായ അയ്യപ്പനാണ് ശബരിമലയിലെ പ്രതിഷ്ഠ. അതിന് പിന്നിലെ സങ്കല്‍പമാണ് പ്രധാനം. അതില്‍ തനിക്ക് വിശ്വാസമുണ്ട്. വിശ്വാസത്തിന്റെ പേരില്‍ ആരെയെങ്കിലും വേദനിപ്പിക്കുന്നതും ഹിംസയാണെന്നും അദ്ദേഹം പ്രതികരിച്ചു.
മന്നം ജയന്തിയോട് അനുബന്ധിച്ച് മന്നം അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിശ്വാസമില്ലാത്തവര്‍ ശബരിമലയില്‍ പോയിട്ട് കാര്യമില്ലെന്നും രാധാകൃഷ്ണന്‍ പറയുന്നു.
ലാഭേച്ഛയില്ലാതെ ശത്രുതയില്ലാതെയും എല്ലാ വിഭാഗത്തെയും ഒന്നായി കാണുക എന്നതാണ് എന്‍എസ്എസ് മുന്നോട്ട് വയ്ക്കുന്ന സമദുര സിദ്ധാന്തത്തിന്റെ സൗന്ദര്യം. ഇടത്തോട്ടും വലത്തോട്ടും മുന്നോട്ടും പിന്നോട്ടും ഒരുപോലെ കാണുന്നതാണ് ഇത്.
ലോകത്തിന്റെ ഭാവിയിലെ ദാര്‍ശനിസകയാണ് ഇതെന്നും അദ്ദേഹം പറയുന്നു. ജി സുകുമാരന്‍ നായര്‍ മുന്നോട്ടുവയ്ക്കുന്ന സമദുരത്തില്‍ നിന്നുകൊണ്ട് സംഘടനയെ കൂടുതല്‍ മുന്നോട്ട് കൊണ്ട് പോവാന്‍ സാധിക്കുമെന്നും അദ്ദേഹം പറയുന്നു.