തൃശ്ശൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ മദ്രസാ അധ്യാപകന് 67 വർഷം കഠിനതടവും 80,000 രൂപ പിഴയും. ചെർപ്പുളശ്ശേരി സ്വദേശി റഷീദി(49)നെയാണ് കുന്നംകുളം അതിവേഗ കോടതി ജഡ്ജി എസ്. ലിഷ ശിക്ഷിച്ചത്. മതപഠനകേന്ദ്രങ്ങളിലും വിദ്യാലയങ്ങളിലും കുട്ടികളുടെ രക്ഷിതാക്കളായി പ്രവർത്തിക്കേണ്ടവരിൽനിന്ന് ഇത്തരം പ്രവൃത്തികളുണ്ടാകുന്നത് സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും ഇത് ചോദ്യംചെയ്യപ്പെടേണ്ടതാണെന്നും പറഞ്ഞുകൊണ്ടാണ് കോടതി ശിക്ഷ വിധിച്ചത്.
വിഖ്യാത സംവിധായകൻ കെ വിശ്വനാഥ് മൺമറഞ്ഞിട്ട് 24 ദിവസം; പ്രിയതമ ജയലക്ഷ്മിയും വിടപറഞ്ഞു
പരീക്ഷാകാലത്ത് സംശയം ചോദിക്കാനെത്തിയ വിദ്യാർഥിയെ റഷീദ് മദ്രസയിലെ മുറിയിൽവെച്ച് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. 2020 ഓഗസ്റ്റ് 25-നായിരുന്നു സംഭവം. പീഡനത്തിനിരയായ കുട്ടി മാതാപിതാക്കളോടാണ് ആദ്യം വിവരം വെളിപ്പെടുത്തിയത്. തുടർന്ന് മാതാപിതാക്കളാണ് പോലീസിൽ പരാതി നൽകിയത്. ശേഷം റഷീദിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിൽ പ്രോസിക്യൂഷന് വേണ്ടി കെ.എസ്. ബിനോയ് ഹാജരായി. വിചാരണയ്ക്കിടെ 20 സാക്ഷികളെ വിസ്തരിച്ചു. 30 രേഖകളും ഹാജരാക്കി.
Discussion about this post