ബിരിയാണി കഴിച്ച് കൈകഴുകാൻ പോയി, ശേഷം കണ്ടത് ചലനമറ്റ നിലയിൽ; യുവതിയുടെയും മകന്റെയും ജീവൻ നഷ്ടമായത് ഭർത്താവ് നാട്ടിലെത്താനിരിക്കെ

നാഗർകോവിൽ: യുവതിയെയും 3 വയസുള്ള മകനെയും കടലിൽ മരിച്ച നിലയിൽ കണ്ടെത്തി. മാമൂട്ടുക്കട സ്വദേശി മെൽബിന്റെ ഭാര്യ ശശികല(32), മകൻ മെർജിത് എന്നിവരാണ് മരിച്ചത്. ഭർത്താവ് വിദേശത്ത് നിന്ന് നാട്ടിലെത്താൻ നിൽക്കെയാണ് ഇരുവരുടെയും അപ്രതീക്ഷിത വിയഗം. ശശികല ഞായറാഴ്ച അമ്മയ്ക്കും മകനുമൊപ്പം ഓട്ടോയിൽ കാപ്പിക്കാടിനു സമീപത്തുള്ള ജോത്സ്യനെ കാണാൻപോയിരുന്നു.

Suicide | Bignewslive

അമ്മയെ വീട്ടിലേക്ക് അയച്ചശേഷം ഓട്ടോയിൽ മകനെയുംകൂട്ടി മണ്ടയ്ക്കാടിനു സമീപത്തുള്ള വെട്ടുമട കടൽത്തീരത്തെത്തി. കടയിൽനിന്നു വാങ്ങിയ ബിരിയാണി ഓട്ടോയിൽ വെച്ച് കഴിച്ചശേഷം, ശശികല കൈകഴുകാനായി കുട്ടിയുമൊത്ത് കടലിനു സമീപത്തുപോയി. ഏറെ നേരമായിട്ടും കാണാതിരുന്നതിനെത്തുടർന്ന് ഭിന്നശേഷിക്കാരനായ ഓട്ടോഡ്രൈവർ, അവിടെയെത്തിയ യുവാവിനോടു കാര്യം പറഞ്ഞു.

ആണ്‍സുഹൃത്ത് സ്വകാര്യ ചിത്രങ്ങള്‍ സഹപാഠികളുമായി പങ്കുവെച്ചു, മനംനൊന്ത് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

ശേഷം നടത്തിയ തെരച്ചിലിൽ ശശികലയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. പിന്നീട് ഇൻസ്പെക്ടർ നവീന്റെ നേതൃത്വത്തിലുള്ള മറൈൻ പോലീസും മത്സ്യത്തൊഴിലാളികളും നടത്തിയ തിരച്ചിലിൽ തിങ്കളാഴ്ച ഉച്ചയോടെ മെർജിത്തിന്റെ മൃതദേഹവും കണ്ടെടുക്കുകയായിരുന്നു. ആത്മഹത്യയെന്നാണ് പോലീസിന്റെ നിഗമനം.

Exit mobile version