മിന്നല്‍ പരിശോധന; ബ്യൂട്ടി പാര്‍ലറിന്റെ മറവിലെ മയക്കുമരുന്ന് വില്‍പ്പന കയ്യോടെ പൊക്കി എക്സൈസ് സംഘം, ഉടമയായ സ്ത്രീ അറസ്റ്റില്‍

നായരങ്ങാടി കാളിയങ്കര വീട്ടില്‍ ഷീല സണ്ണി (51)യാണ് പിടിയിലായത്. സിവി ബില്‍ഡിംഗിന് എതിര്‍ഭാഗത്ത് പ്രവര്‍ത്തിക്കുന്ന ഷീ സ്റ്റൈല്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയാണ് ഷീല.

ചാലക്കുടി: രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ബ്യൂട്ടി പാര്‍ലറിന്റെ മറവിലെ മാരക മയക്കുമരുന്ന് വില്‍പ്പന കയ്യോടെ പൊക്കി എക്സൈസ് സംഘം. മയക്കുമരുന്നായ സിന്തറ്റിക്ക് സ്റ്റാമ്പ് വില്‍പ്പന നടത്തിയ സ്ത്രീയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.

നായരങ്ങാടി കാളിയങ്കര വീട്ടില്‍ ഷീല സണ്ണി (51)യാണ് പിടിയിലായത്. സിവി ബില്‍ഡിംഗിന് എതിര്‍ഭാഗത്ത് പ്രവര്‍ത്തിക്കുന്ന ഷീ സ്റ്റൈല്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയാണ് ഷീല. ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഓഫിസില്‍ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ കെ. സതീശന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധയിലാണ് നടപടി.

ഇവരുടെ സ്‌കൂട്ടറിലെ ബാഗില്‍ ഒളിപ്പിച്ച നിലയില്‍ മാരക മയക്കുമരുന്നായ പന്ത്രണ്ടോളം സ്റ്റാമ്പ് കണ്ടെത്തി. പിടിച്ചെടുത്ത സ്റ്റാമ്പിന് 60000 രൂപ വില വരുമെന്ന് എക്സൈസ് ഉദ്യോസ്ഥര്‍ പറഞ്ഞു. പ്രിവന്റീവ് ഓഫിസര്‍ ജയദേവന്‍, ഷിജു വര്‍ഗീസ്, വനിതാ സിവില്‍ എക്സൈസ് ഓഫിസര്‍മാരായ പി.എസ്. രജിത, സിഎന്‍ സിജി, ഡ്രൈവര്‍ ഷാന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Exit mobile version