തിരുവനന്തപുരം: ഇരിഞ്ഞാടപ്പിള്ളിയിലെ ഉത്സവത്തിന് യന്ത്ര ആന തിടമ്പേറ്റിയ സംഭവം ശ്രദ്ധേയമാവുകയാണ്. യന്ത്ര ആന യഥാർഥ ആനയെ വെല്ലുന്ന തരത്തിലാണ് തിടമ്പേറ്റി ക്ഷേത്രത്തിൽ നിറഞ്ഞുനിന്നത്. നാലുപേരെ പുറത്തുകയറ്റാൻ ശേഷിയുള്ള ഈ യന്ത്ര ആന വൈദ്യുതിയിലാണ് പ്രവർത്തിക്കുന്നത്.
ഇപ്പോഴിതാ തുടർന്നും ക്ഷേത്രങ്ങളിൽ ഉത്സവത്തിന് തിടമ്പേറ്റാൻ യന്ത്ര ആനകളെ എന്തുകൊണ്ട് ഉപയോഗിച്ചുകൂടായെന്ന് ചോദിക്കുകയാണ് ഡോ. അരുൺ കുമാർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇരിഞ്ഞാടപ്പിള്ളിയിലെ ഉത്സവത്തിന് തിടമ്പേറ്റിയ യന്ത്ര ആനയാണെന്ന സംഭവവും അദ്ദേഹം ഓർമ്മിപ്പിക്കുകയാണ്.
അരുൺകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ഇരിഞ്ഞാടപ്പിള്ളിയിലെ ഉത്സവത്തിന് തിടമ്പേറ്റിയത് യന്ത്ര ആന!
വെറും യന്ത്രമല്ല, ചലനമുള്ള , ഹൈപ്പർ റിയലിസ്റ്റിക് animatronic ആന!
ചൂട്ടു കറ്റയ്ക്കും എണ്ണപ്പന്തങ്ങൾക്കും പകരം വൈദ്യുതി വെളിച്ചമാകാമെങ്കിൽ…
ചന്ദനമരയ്ക്കാൻ മെഷീനാകാമെങ്കിൽ….
പ്രസാദമുണ്ടാക്കാൻ ഗ്യാസടുപ്പാകാമെങ്കിൽ…
തീർത്ഥത്തിന്നായി വെള്ളമെത്തിക്കാൻ മോട്ടോർ ആകാമെങ്കിൽ…
നാമജപത്തിന് ഉച്ചഭാഷിണിയാകാമെങ്കിൽ,
തിരുവസ്ത്രങ്ങൾക്ക് യന്ത്രത്തറിയാകാമെങ്കിൽ…
ദീപാലങ്കാരങ്ങൾക്ക് LED ആകാമെങ്കിൽ…
തിടമ്പേറ്റാനും കുടമാറ്റാനും യന്ത്ര ആനകൾ പോരെ?
ഇടയില്ല, മെഴുക്കില്ല, പനിനീർ തളിക്കില്ല. അവയ്ക്കും വേദനിക്കില്ല.
മാറുന്ന കാലത്തെ മാറ്റുന്ന തീരുമാനത്തിന് അഭിവാദനങ്ങൾ.
Discussion about this post