തിരുവനന്തപുരം: സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ട വിധവയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ തലശ്ശേരി പോയനാട് മാമ്പറം കറുമ്പാരത്ത് ഹൗസില്‍ നഷീല്‍ (31) ആണ് പോലീസിന്റെ പിടിയിലായത്.
എറണാകുളം സ്വദേശിയായ വിധവയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. യുവതിയുമായി ഫേസ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ച നഷീല്‍ വിവാഹ വാഗ്ദാനം നല്‍കി എറണാകുളത്ത് വിവിധ ഹോട്ടലുകളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും രണ്ടു ലക്ഷത്തോളം രൂപ പലതവണയായി തട്ടിയെടുക്കുകയും ചെയ്തതായി യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.
തുടര്‍ന്ന് ഒഴിവാക്കാന്‍ ശ്രമിച്ചതോടെയാണ് യുവതി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ പരാതി നല്‍കിയത്. പരാതി നല്‍കിയതറിഞ്ഞ നഷീല്‍ ഫോണ്‍ ഓഫാക്കി ഒളിവില്‍ പോയി. സിഐ എസ് വിജയശങ്കറിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നഷീലിനെ ആലുവയില്‍ നിന്ന് പിടികൂടുകയായിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു.