പാലക്കാട് : എറണാകുളത്ത് എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ കുഴഞ്ഞു വീണു മരിച്ചു. പാലക്കാട് ജില്ലയില്‍ ജോലി ചെയ്യുന്ന വേണു കുമാര്‍ ആര് ആണ് അന്തരിച്ചത്. എറണാകുളത്ത് നടക്കുന്ന എക്സൈസ് കലാ കായിക മേളയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
also read: കിണറില്‍ കടുവ ചത്ത നിലയില്‍, മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം
കലാ കായിക മേളയില്‍ 1500 മീറ്റര്‍ നടത്ത മത്സരത്തില്‍ പങ്കെടുത്തതിന് തൊട്ട് പിന്നാലെയാണ് അദ്ദേഹം കുഴഞ്ഞു വീണത്. ഉടന്‍ തന്നെ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
പാലക്കാട് എക്സൈസ് ഇന്റലിജന്‍സ് ബ്യൂറോയില്‍ ജോലി ചെയ്യുന്ന വേണു ബെസ്റ്റ് എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ പുരസ്കാരം ഉള്‍പ്പടെ തൊഴില്‍ മികവിന് നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. ഭാര്യ ഷീബ (കോടതി വകുപ്പ് ജീവനക്കാരി) മക്കള്‍ അമൃത,ആര്‍ച്ച.
Discussion about this post