വയനാട്: കിണറില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. വയനാട്ടിലാണ് സംഭവം. പാപ്ലശ്ശേരി ചുങ്കത്ത് കളപ്പുരക്കല്‍ അഗസ്റ്റിന്റെ കിണറിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്.
ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. പ്രദേശവാസിയായ ബിജുവാണ് കടുവയുടെ ജഡം കിണറ്റില്‍ കണ്ടത്. മോട്ടറില്‍ വെളളമെത്താത് പരിശോധിക്കാനെത്തിയതായിരുന്നു ബിജു.
തുടര്‍ന്ന് വനം വകുപ്പുദ്യോഗസ്ഥരെ വിവരമറിയിച്ചു. വിവരം അറിഞ്ഞ ഉടന്‍ തന്നെ വനം വകുപ്പുദ്യോഗസ്ഥര്‍ സ്ഥലത്തെത്തി .
also read: ഉണ്ണി മുകുന്ദനെ വിമർശിച്ചതിന് വധഭീഷണി നേരിട്ടു; വെളിപ്പെടുത്തി സന്തോഷ് കീഴാറ്റൂർ
ആവശ്യമായ നടപടികള്‍ സ്വീകരിച്ചു. കിണറില്‍ നിന്നും കടുവയുടെ ജഡം പുറത്തെടുത്തു. കടുവയുടെ ജഡത്തിന് രണ്ട് ദിവസം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. സംഭവ സ്ഥലത്ത് വനം വകുപ്പുദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ പരിശോധന തുടരുകയാണ്.