കൊച്ചി: ഇസ്രയേലിലേക്ക് കൃഷി പഠിക്കാൻ പോയ സർക്കാരിന്റെ കർഷക സംഘങ്ങളിൽ നിന്നും മുങ്ങിയ ഇരിട്ടി സ്വദേശി ബിജു കുര്യൻ തിങ്കളാഴ്ച കേരളത്തിലെത്തിയേക്കും. ബിജു കുര്യനെ കണ്ടെത്തിയത് രഹസ്യാന്വേഷണ ഏജന്‍സി മൊസാദ്. ഇസ്രയേല്‍ ഇന്റര്‍പോളാണ് ഇന്ത്യന്‍ എംബസിയെ ഇക്കാര്യം അറിയിച്ചത്. ബിജുവിനെ തിരിച്ചയച്ചെന്ന് ഇന്ത്യൻ അംബാസഡർ രാജീവ് ബോഖേഡേ കൃഷി വകുപ്പ് സെക്രട്ടറി ബി അശോകിനെ അറിയിച്ചു ‘പോയത് ബത്ലഹേം കാണാന്‍’
ഞായർ ഉച്ചയ്ക്ക് ടെൽ അവീവ് വിമാനത്താവളത്തിൽ നിന്ന് ബിജു ഇന്ത്യയിലേക്ക് വിമാനം കയറിയെന്നാണ് റിപ്പോർട്ട്. ഇന്ത്യന്‍ സമയം വൈകിട്ട് നാലുമണിക്കുള്ള വിമാനത്തില്‍ ടെല്‍അവീവില്‍ നിന്ന് തിരിച്ച ബിജു പുലര്‍ച്ചെ 4ന് കോഴിക്കോടെത്തും
ബിജുവിന് മറ്റ് ലക്ഷ്യങ്ങളില്ലായിരുന്നു എന്നും ഇസ്രയേലിലെ പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനായി സംഗത്തിൽ നിന്നും കടന്നുകളയുകയായിരുന്നു എന്നുമാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
ബിജു ആദ്യ ദിവസം ജറുസലേം പര്യടനം നടത്തിയിരുന്നു. പിറ്റേന്ന് ബെത്ലഹേമിലേക്ക് പോയി. ബെത്ലഹേമിൽ ഒരു ദിവസം ചെലവഴിച്ച ശേഷം സംഘത്തിനൊപ്പം ചേർന്ന് കേരളത്തിലേക്ക് മടങ്ങാനായിരുന്നു പദ്ധതിയെന്നാണ് ബിജു കുര്യൻ അറിയിച്ചിരിക്കുന്നത്.
എന്നാൽ ബിജുവിനെ കാണാതായതോടെ പ്രതിനിധി സംഘം തിരികെ കൊച്ചിയിലേക്ക് തിരിക്കുകയായിരുന്നു എന്നും ബിജു പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഇക്കഴിഞ്ഞ പതിനേഴിനാണ് ബിജുവിനെ കാണാതായത്. തന്നെ കാണാതായതോടെ കേരളത്തിൽ നടന്ന വിവാദങ്ങളിൽ ബിജു ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. ംസ്ഥാന സർക്കാരിനുണ്ടായ മാനക്കേടിൽ കൃഷിമന്ത്രി പി പ്രസാദ് ഉൾപ്പെടെയുള്ളവരോട് മാപ്പ് ചോദിച്ചതായാണ് വിവരം.
ബിജുവിന്റെ വിസ റദ്ദാക്കി തിരികെ അയയ്ക്കാൻ ഇസ്രയേലിലെ ഇന്ത്യൻ എംബസിക്ക് കത്തുനൽകാനായിരുന്നു സർക്കാർ തീരുമാനം. ഇതിനിടെയാണ് ബിജു തിരികെ വരുന്നത്.