തിരുവനന്തപുരം: കേരളക്കരയ്ക്ക് നെഞ്ചിടുപ്പ് കൂട്ടി ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട് പുറത്ത്. എട്ടു ജില്ലകളിലായി നടന്ന പരിശോധനയില്‍ പുതിയതായി 135 കുഷ്ഠരോഗികളെ കണ്ടെത്തി. കഴിഞ്ഞ വര്‍ഷം 21 കുട്ടികളടക്കം 273 രോഗികളെ കണ്ടെത്തിയിരുന്നു. ഇതിന് പുറമെയാണ് പുതിയ കണ്ടെത്തല്‍. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ ‘അശ്വമേധം’ പരിശോധനയിലാണ് കണ്ടെത്തിയത്.
രോഗികളില്‍ 14 കുട്ടികളുണ്ട്. ആറുപേര്‍ക്ക് ഇതിനോടകം അംഗവൈകല്യങ്ങള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുണ്ട്. അശ്വമേധത്തിലൂടെ നടത്തിയ പരിശോധനയില്‍ രോഗം സംശയിക്കുന്ന അമ്പതുപേരുടെ ബയോപ്സി ഫലം കിട്ടാനുണ്ട്. ശേഷം രോഗനിര്‍ണയം നടത്തും. ഇവര്‍ നിരീക്ഷണത്തിലാണെന്ന് മന്ത്രി കെകെ ശൈലജ അറിയിച്ചു.
രോഗികള്‍ കൂടുതല്‍ പാലക്കാട്…
അശ്വമേധം പദ്ധതിയിലൂടെ സംസ്ഥാനത്തെ 8 ജില്ലകളിലെ 62.51 ലക്ഷം വീടുകളിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പരിശോധന നടത്തിയത്. കൂടുതല്‍ രോഗികളെ കണ്ടെത്തിയ ജില്ലകളാണിവ.. തിരുവനന്തപുരം, തൃശ്ശൂര്‍, എറണാകുളം. പാലക്കാട്, കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം….. എന്നാല്‍ ഈ ജില്ലകളില്‍ കൂടുതല്‍ രോഗികള്‍ പാലക്കാടാണെന്നാണ് റിപ്പോര്‍ട്ട്.
ഈ ജില്ലകള്‍ക്ക് പുറമെ മറ്റു ജില്ലകളിലും പരിശോധന നടത്തി വേണ്ട കരുതലുകള്‍ സ്വീകരിക്കണം എന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ട്.
ജില്ലയിലെ രോഗികളുടെ കണക്ക്..
പാലക്കാട് 50
മലപ്പുറം 25
തൃശ്ശൂര്‍ 15
കണ്ണൂര്‍ 14
തിരുവനന്തപുരം 10
എറണാകുളം 10
കോഴിക്കോട് 7
കാസര്‍കോട് 4
Discussion about this post