പാലക്കാട്: വീടിനുമുകളില്‍ ഉണങ്ങാനിട്ട തുണി എടുക്കുന്നതിനിടെ അയ കയറില്‍ കുടുങ്ങി 10 വയസുകാരന് മരിച്ചു. തച്ചമ്പാറ കോലാനി വീട്ടില്‍ ഷമീറിന്റെ മകന് ആലിഫ് (10) ആണ് മരിച്ചത്. തച്ചമ്പാറ സെന്റ് ഡൊമനിക് യുപി സ്കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആലിഫ്. ശനിയാഴ്ച രാത്രി ഏഴ് മണിക്കാണ് സംഭവം.
വീടിനുമുകളില്‍ ഉണക്കാനിട്ട തുണിയെടുക്കാനായി പോയതായിരുന്നു ആലിഫ്, ഏറെ സമയം കഴിഞ്ഞിട്ടും കാണാതായതോടെ അന്വേഷിച്ചു പോയ അമ്മയാണ് ആലിഫ് കഴുത്തില്‍ കയറും തോര്‍ത്തുമുണ്ടും കുടുങ്ങി നിക്കുന്ന നിലയില്‍ കാണപ്പെട്ടത് എന്നാണ് ലഭിക്കുന്ന വിവരം. ഉടന്‍ അടുത്തുള്ളവരുടെ സഹായത്തോടെ തച്ചമ്പാറ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അതേസമയം, തൊണ്ടയില്‍ ഭക്ഷണം കുടുങ്ങി മൂന്നരവയസ്സുകാരന് മരിച്ചു. ചെര്‍പ്പുളശ്ശേരി നെല്ലായ സ്വദേശി അബ്ദുള്‍ സലാമിന്റെ മകന് മുഹമ്മദ് ജലാല്‍ ആണ് മരിച്ചത്. അംഗന്‍വാടി വിദ്യാര്‍ത്ഥി കൂടിയായ ജലാല്‍ വീട്ടില്‍ നിന്നും കൊണ്ടുവന്ന ഭക്ഷണം അംഗന്‍വാടിയില്‍ വച്ച് കഴിക്കുന്നതിനിടെയാണ് തൊണ്ടയില്‍ കുരുങ്ങിയത്. കുട്ടിയെ ഉടന്‍ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Discussion about this post