ഹര്‍ത്താല്‍ ദിനത്തില്‍ ആര്‍സിസിയില്‍ ചികിത്സയ്‌ക്കെത്തിയ സ്ത്രീ റെയില്‍വെ സ്റ്റേഷനില്‍ കുഴഞ്ഞുവീണു മരിച്ചു; ആശുപത്രിയില്‍ എത്തിക്കാന്‍ വാഹനം ലഭിച്ചില്ലെന്ന് ബന്ധുക്കള്‍

തിരുവനന്തപുരം: വീണ്ടും ജീവനെടുത്ത് ഹര്‍ത്താല്‍. ഇന്ന് ആറുമണിക്ക് ആരംഭിച്ച ഹര്‍ത്താലിനിടെ തിരുവനനന്തപുരത്ത് ആര്‍സിസിയില്‍ ചികിത്സയ്ക്ക് എത്തിയ സ്ത്രീ റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞ് വീണ് മരിച്ചു. വയനാട് സ്വദേശിയായ പാത്തുമ്മയാണ് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മരണപ്പെട്ടത്.

ട്രെയിനില്‍ നിന്ന് ഇറങ്ങുന്നതിനിടെ പാത്തുമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അതേസമയം പാത്തുമ്മയെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയെന്നും റെയില്‍വേ സ്റ്റേഷനിലുണ്ടായിരുന്ന പോലീസുകാരെ വിവരമറിയിച്ചിട്ടും ആംബുലന്‍സ് എത്താന്‍ വൈകിയെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

ഹര്‍ത്താല്‍ ആയതിനാല്‍ മറ്റ് വാഹനങ്ങള്‍ ഒന്നും ലഭിച്ചില്ലെന്നും ഇവര്‍ പറയുന്നു.

Exit mobile version