ഒടുവില്‍ ആ സത്യം ലക്ഷ്മി അറിഞ്ഞു; അവസാനം വരെ കൂടെയുണ്ടാകുമെന്ന് വാക്കു നല്‍കി കൂടെ കൂട്ടിയ ബാലയും ജീവിതത്തിന്റെ പ്രകാശമായിരുന്ന തേജസ്വിനിയും ഇനിയില്ലെന്ന്

ബാലഭാസ്‌കറുടെ ഭാര്യ ലക്ഷ്മി വെന്റിലേറ്ററിന്റെ സഹായമില്ലാതെ ശ്വസിക്കാന്‍ തുടങ്ങിയതായി സ്റ്റീഫന്‍ ദേവസ്യ

തിരുവനന്തപുരം: ബാലഭാസ്‌കറുടെ ഭാര്യ ലക്ഷ്മി വെന്റിലേറ്ററിന്റെ സഹായമില്ലാതെ ശ്വസിക്കാന്‍ തുടങ്ങിയതായി സ്റ്റീഫന്‍ ദേവസ്യ. ബാലഭാസ്‌കറിനെയും മകള്‍ തേജസ്വിനിയെയും കുറിച്ച് അമ്മ ലക്ഷ്മിയോട് സമാധാനത്തോടെ സംസാരിച്ചു.
അവസാനം വരെ കൂടെയുണ്ടാകുമെന്ന് വാക്കു നല്‍കി കൂടെ കൂട്ടിയ ബാലയും
ജീവിതത്തിന്റെ പ്രകാശമായിരുന്ന തേജസ്വിനിയും ഇനിയില്ലെന്ന്. ലക്ഷമി കനത്ത വേദനയിലൂടെ കടന്നുപോവുന്നുണ്ടാകും. എന്നാല്‍ അവരുടെ ആരോഗ്യം മെച്ചപ്പെട്ടിട്ടുണ്ട്.

സങ്കടത്താല്‍ മനസു മരവിച്ചതിനാലാകണം അമ്മയുടെ വാക്കുകള്‍ കേട്ടുവെന്നല്ലാതെ ലക്ഷ്മിയില്‍ നിന്ന് പ്രത്യേകിച്ച് പ്രതികരണം ഉണ്ടായില്ല. അനന്തപുരി ആശുപത്രിയില്‍ ഇപ്പോഴും ചികിത്സയിലാണ് ലക്ഷ്മി.

ലക്ഷ്മിക്കായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും സ്റ്റീഫന്‍ ദേവസ്യ ഫേസ്ബുക്ക് ലൈവിലൂടെ ആവശ്യപ്പെട്ടു. ലക്ഷ്മിയെ ചികിത്സിക്കുന്ന സ്വകാര്യ ആശുപത്രിയിലെ ഡോക്ടറോട് സംസാരിച്ചതിന് ശേഷമാണ് സ്റ്റീഫന്‍ ദേവസ്യ ലക്ഷ്മിയുടെ ആരോഗ്യ നിലയെക്കുറിച്ച് ലൈവില്‍ വന്ന് സംസാരിച്ചത്.

കുടുംബവുമായി ക്ഷേത്ര ദര്‍ശനത്തിന് പോയി മടങ്ങുന്ന വഴി കഴിഞ്ഞ 25നായിരുന്നു ബാലഭാസ്‌കറും കുടുംബവും അപകടത്തില്‍ പെട്ടത്. ഏക മകള്‍ രണ്ട് വയസുകാരി തേജസ്വിനി അപകട ദിവസം തന്നെ മരിച്ചിരുന്നു. അപകടനില തരണം ചെയ്ത് വരുന്നതിനിടെയുണ്ടായ ഹൃദയാഘാതം മൂലം ഒക്ടോബര്‍ രണ്ടിനാണ് ബാലഭാസ്‌കര്‍ മരിച്ചത്.

Exit mobile version