പാലക്കാട്: പാടൂര്‍ വേലയ്ക്കിടെ കൊമ്പന്‍ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍ ഇടഞ്ഞു. പാപ്പാന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഒന്നാംപാപ്പാന്‍ നെന്മാറ കരിമ്പാറ സ്വദേശി രാമന്‍ (63), പാടൂര്‍ തെക്കേക്കളം രാധിക(43), അനന്യ(12) എന്നിവര്‍ക്കാണ് പരിക്കേറ്റത്. എഴുന്നള്ളത്തിന് ആനപ്പന്തലില്‍ അണിനിരന്നതിന് ശേഷം ആന മുന്നോട്ട് ഓടുകയായിരുന്നു.
മാസങ്ങള്‍ നീണ്ട വിലക്കിനൊടുവിലാണ് തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍ പൂരത്തിനെത്തുന്നത്. ആനയുടെ ഒന്നാം പാപ്പാന്‍ രാമന് (63) ആണ് ഗുരുതരമായി പരുക്കേറ്റത്. ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളി രാത്രി 7.30 നാണ് സംഭവം. പിറകില്‍ നിന്ന ആന ചിന്നം വിളിച്ചതില്‍ പേടിച്ചാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ മുന്നോട്ട് ഓടിയത്. ഓടുന്നതിനിടെ രാമന്‍ ആനയുടെ ഇടയില്‍പ്പെടുകയായിരുന്നു. പാടൂര്‍ തെക്കേകളം സ്വദേശികളായ രാധിക, അനന്യ എന്നിവര്‍ക്കും അപകടത്തില്‍ പരുക്കേറ്റിട്ടുണ്ട്. ഇവരെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിഭ്രാന്തരായി ഓടുന്നതിനിടെയാണ് രാധികയ്ക്കും അനന്യയ്ക്കും പരിക്കേറ്റത്.
എലിഫന്റ് സ്‌ക്വാഡും പാപ്പാന്മാരും ആനയെ തളച്ചതിനാല്‍ വന്‍ അപകടം ഒഴിവായി.
എഴുന്നള്ളത്തിന് ആനപ്പന്തലില്‍ അണിനിരന്നതിനു ശേഷം ആന മുന്നോട്ട് ഓടി ഏറെ നേരം പരിഭ്രാന്തി പരത്തുകയായിരുന്നു. ഉടന്‍ എലിഫന്റ് സ്‌ക്വാഡും പാപ്പാന്മാരും ആനയെ തളച്ചതിനാല്‍ വന്‍ അപകടം ഒഴിവായി.