കൊല്ലം: വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കാമുകന്‍ എത്തിയില്ല, മനോവിഷമത്തില്‍ യുവതി ജീവനൊടുക്കി. കടയ്ക്കലില്‍ ഇരുപത്തിമൂന്നുവയസുകാരിയായ മണ്ണൂര്‍ മധു ഭവനില്‍ ധന്യയാണ് മരിച്ചത്. ആത്മഹത്യയെന്നാണ് നിഗമനം.
വീട്ടിലെ കിടപ്പുമുറിയിലാണ് ധന്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ആത്മഹത്യയെന്നാണ് നിഗമനം. മണ്ണൂര്‍ കാട്ടാമ്പള്ളി സ്വദേശിയായ യുവാവുമായി ഒരു വര്‍ഷത്തിലേറെയായി ധന്യ പ്രണയത്തിലായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ധന്യയെ വീട്ടില്‍ നിന്ന് കാണാതായിരുന്നു. തുടര്‍ന്ന് ബന്ധുക്കളും പോലീസും നടത്തിയ അന്വേഷണത്തില്‍ യുവാവിനൊപ്പമാണെന്ന് കണ്ടെത്തി.
Read Also:40,000 രൂപ ചെലവിട്ട് ഉള്ളി കൃഷി: 512 കിലോ ഉള്ളി വിറ്റപ്പോള്‍ കര്‍ഷകന് കിട്ടിയത് വെറും രണ്ട് രൂപ
ധന്യയെ വിവാഹം ചെയ്യാമെന്ന് പോലീസിന്റെ സാന്നിധ്യത്തില്‍ യുവാവ് സമ്മതിക്കുകയും ചെയ്തു. ധന്യയും വീട്ടുകാരും വിവാഹം റജിസ്റ്റര്‍ ചെയ്യുന്നതിന് വേണ്ടി എത്തിയെങ്കിലും യുവാവ് എത്തിയില്ല. ഫോണില്‍ വിളിച്ചിട്ടും കിട്ടിയില്ല. ഇതിന്റെ മനോവിഷമത്തിലാണ് ധന്യ ആത്മഹത്യ ചെയ്‌തെന്നാണ് പ്രാഥമിക നിഗമനം. യുവതിയുടെ അമ്മ വിദേശത്താണ്. ബന്ധുക്കളോടൊപ്പമായിരുന്നു ധന്യയുടെ താമസം.
Discussion about this post