മെഡിക്കൽ കോളേജിൽ നിന്നും കരഞ്ഞോടിയ വിശ്വനാഥൻ സഹായത്തിനായി പോലീസിനെ വിളിച്ചത് മൂന്ന് തവണ; തെളിവുകൾ പുറത്ത്

കോഴിക്കോട്: തൂങ്ങിമരിക്കുന്നതിന് തൊട്ടുമുൻപ് ആദിവാസി യുവാവ് വിശ്വനാഥൻ പോലീസിനെ സഹായത്തിനായി വിളിച്ചത് മൂന്നോളം തവണ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് കരഞ്ഞുകൊണ്ട് പുറത്തേക്ക് ഓടിപ്പോവുന്നതിന് മുമ്പാണ് വിശ്വനാഥൻ പോലീസ് സഹായം തേടിയത് എന്നതിന്റെ തെളിവുകൾ പോലീസിന് ലഭിച്ചു.

മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം ചോദ്യം ചെയ്ത ദിവസം അർദ്ധരാത്രിയാണ് വിശ്വനാഥൻ ഓടിപ്പോയത്. ഇതിനുമുൻപ് മൂന്നുതവണയാണ് വിശ്വനാഥൻ പോലീസ് സഹായത്തിനായി വിളിച്ചത്. പോലീസ ്കൺട്രോൾ റൂം നമ്പറിലേക്ക് അർദ്ധരാത്രി 12.05,12.06,12.09 എന്നിങ്ങനെ മൂന്ന് തവണ വിശ്വനാഥൻ വിളിച്ചിരുന്നു.

ഈ മൂന്നുതവണയും കോൾ പെട്ടെന്ന് കട്ടായി. തിരുവന്തപുരത്തെ കൺട്രോൾ റൂമിലേക്കാണ് കോൾ എത്തിയിരിക്കുന്നത്. ആൾക്കൂട്ടത്തിൽ അപമാനിതനായതിനാൽ പോലീസ് സഹായം തേടി വിളിച്ചതാവാം എന്നാണ് പോലീസ് അനുമാനം.

പിന്നീട്, തൊട്ടടുത്ത ദിവസമാണ് വിശ്വനാഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അന്ന് രാത്രി ആശുപത്രിയിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് അറിയാമെന്ന് കരുതുന്ന രണ്ട് പേരെ കണ്ടെത്താൻ പോലീസിപ്പോൽ വയനാട്ടിലാണ്.

also read-ട്രെയിൻ നഷ്ടപ്പെടാതിരിക്കാൻ ബോംബ് ഭീഷണി മുഴക്കി; പിടിച്ചിട്ട ട്രെയിനിൽ കൂളായി കയറാനെത്തിയതോടെ സംശയം തോന്നി; യുവാവ് ഷൊർണൂരിൽ പിടിയിലായി

വിശ്വനാഥൻ ഇവരുമായി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം വയനാട് എത്തിയിരിക്കുന്നത്.

Exit mobile version