കോട്ടയം; വീടിനു തീപിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കോട്ടയം ജില്ലയിലെ മണിമലയിലാണ് സംഭവം. പാറവിളയില്‍ സെല്‍വരാജന്റെ ഭാര്യ രാജം ആണ് മരിച്ചത്. എഴുപത് വയസ്സായിരുന്നു. പരിക്കുകളോടെ ഭര്‍ത്താവും മകനും രക്ഷപ്പെട്ടു. സെല്‍വരാജനെയും (76) മകന്‍ വിനീഷിനെയും (30) മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
രാത്രി 12.30നായിരുന്നു സംഭവം. ഹോളി മാഗി ഫൊറോന പള്ളിക്കു പിന്നിലുള്ള വീട്ടിലാണ് തീപടര്‍ന്നത്. ഇരുനില വീടിന്റെ താഴത്തെ നിലയിലാണ് തീപിടിച്ചത്. മുകള്‍നിലയിലുണ്ടായിരുന്ന വിനീഷിന്റെ ഭാര്യയും 2 മക്കളും രക്ഷപ്പെട്ടു. വിനീഷ് ഭാര്യയെയും കുഞ്ഞുങ്ങളെയും രക്ഷപ്പെടുത്തിയിരുന്നു.
ഇതിനുശേഷം മുകള്‍നിലയില്‍നിന്ന് താഴേക്കു ചാടിയപ്പോഴാണ് പരുക്കേറ്റത് . താഴത്തെ നിലയില്‍ ഉണ്ടായിരുന്ന സെല്‍വരാജനെയും രാജത്തെയും നാട്ടുകാരും അഗ്‌നിരക്ഷാസേനയും ചേര്‍ന്നു പുറത്തെത്തിച്ചു. വിഷപ്പുക ശ്വസിച്ചതു രാജത്തിന്റെ നില ഗുരുതരമാക്കിയിരുന്നു.
also read: നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ മാതാവ് അന്തരിച്ചു
രാജത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തന് ഓടിയെത്തിയത്. കിണറ്റില്‍നിന്നു വെള്ളം കോരി ഒഴിച്ച് തീയണക്കുകയായിരുന്നു. അപകടവിവരം അറിഞ്ഞ് കാഞ്ഞിരപ്പള്ളി അഗ്‌നിരക്ഷാ സേന എത്തിയെങ്കിലും വാഹനം വീടിനു സമീപത്തേക്ക് എത്താന്‍ പറ്റിയില്ല. ഒരു കിലോമീറ്റര്‍ നടന്നാണ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ എത്തിയത്.
Discussion about this post